Thursday, December 23, 2010

ഇന്നലെ കണ്ട കിനാവ്‌

.
സ്ഥലം : കുറ്റിപ്പുറം LP സ്കൂള്‍

ശങ്കരാ, ശങ്കരാ .....

ശ്രീദേവി ടീച്ചര്‍: ഷാഹിന ടീച്ചറെ, ആരാണു രാവിലെ തന്നെ ശങ്കരാഭരണം പാടുന്നതു ?

ഷാഹിന ടീച്ചര്‍: ശ്രീദേവി ടീച്ചറെ, അതു നമ്മുടെ ഹുസ്സൈന്‍ സാഹിബാണു. ആരൊ പാവത്തെ പിരി കേറ്റി കൊടുത്തു, അദ്ദേഹത്തോടു സംവദിക്കാന്‍ കഴിവുള്ളവരൊന്നും ബൂലോകത്ത് ഇല്ലേന്നും , ഡോക്കിന്‍സോളമില്ലെങ്കിലും വേണ്ടില്ല മിനിമം ഒരു ശങ്കരാചാര്യരുടെ നിലവാരമെങ്കിലും വേണമെന്നു. അദ്ദേഹം ഇപ്പോള്‍ ശങ്കരാചാര്യരെ തപ്പി നടക്കുകയാണു

ശ്രീദേവി ടീച്ചര്‍: പരിണാമം പഠിച്ചുക്കൊണ്ടിരിക്കുന്ന ചെറിയ കുട്ടികളുടെ ഒരു ബാച്ച് ഉണ്ടല്ലൊ ? അവരിലൊരാളെ വിളിക്കാം

ഷാഹിന ടീച്ചര്‍: നൌഷാദ്കുട്ടി ഇങ്ങു വരൂ

[ഹുസ്സൈന്‍]: ഈ നഴ്സറിപ്പയ്യനാണോ 25 കൊല്ലം പരിണാമം പഠിച്ചുക്കൊണ്ടിരിക്കുന്ന എന്നൊടു വാദിക്കാന്‍ വരുന്നതു ? നീ എന്റെ 3 പുസ്തകത്തിലെതെങ്കിലും വായിച്ചിട്ടുണ്ടോ ?

[നൌഷാദ്കുട്ടി]: ഇല്ല. പക്ഷേ ആ കാര്യം ഇവിടെ പ്രസ്ക്തമാണോ ?

[ഹുസ്സൈന്‍]: ആ തിരുമണ്ടന്‍ ജാക് റാബ്ബിറ്റ് Lenski's expt മായി കുറെ നാളായി എന്റെ പുറകെ ശല്യം ചെയ്യുന്നു. ലെന്‍സ്കിയുടെ പരീക്ഷണങ്ങള്‍ ബാക്ടീരിയകള്‍ പരിണമിക്കുകയില്ലെന്നാണ് തെളിയിച്ചത്. കാരണം 44000 തലമുറകള്‍ കഴിഞ്ഞിട്ടും പുതിയൊരു ഫീച്ചറോ പുതിയതരം സ്പീഷിസോ ഉണ്ടാകാനുളള സാധ്യതപോലും പരീക്ഷണം സൂചിപ്പിക്കുന്നില്ല.

[നൌഷാദ്കുട്ടി]: Ara-3 ട്രൈബില്‍ പെട്ട ബാക്ടീരിയകള്‍ ഒരു പ്രത്യേക കാരണവും കൂടാതെ 33,000 ജെനറേഷനു ശേഷം അവയുടെ പോപ്പുലേഷന്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിക്കുകയുണ്ടായെന്നു മി ചൂണ്ടി കാട്ടിയില്ലെ ?. എത്രയോ മടങ്ങ് കൂടുതല്‍ (0.04 to 0.25). ലിമിറ്റിംഗ് ഫുഡ് റിസോഴ്സായ ഗ്ലൂക്കോസില്‍ നിന്നും E-coli ബാക്റ്റീരിയകള്‍ ഒരിക്കലും ഉപയോഗിക്കാത്ത സിട്രേറ്റിലേക്ക് ചുവടു മാറ്റിയതായിരുന്നു കാരണം.

[ഹുസ്സൈന്‍]: ലാബിലെ ക്യത്രിമ സാഹചര്യത്തില്‍ ഉണ്ടായ അഡാപ്റ്റേഷനുകള്‍ പ്രക്യതി സാഹചര്യത്തില്‍ അതിജീവിനത്തിന് സഹായിക്കുന്നവയല്ല എന്നും ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അതു കൊണ്ടു അതിനെ പരിണാമമെന്നു വിളിക്കാന്‍ പറ്റില്ല

[നൌഷാദ്കുട്ടി]: മി ചൂണ്ടി കാട്ടിയില്ലെ എല്ലാ ട്രൈബിലും അവയുടെ സെല്‍ വലിപ്പം ക്രമാനുഗതമായി വര്‍ദ്ധിച്ചത് ? ആകൃതിയില്‍ വ്യതിയാനം വന്നത്. കാലക്രമേണ ബാക്റ്റീരിയകളുടെ ആകൃതി റൌണ്ട് ആയി മാറി. മാത്രമല്ല പരിണാമത്തില്‍ എപ്പോഴും relative fitness in local environment ആണു പ്രധാനം.

കൂരിരിട്ടില്‍ ജീവിച്ചു കാഴ്ച നഷ്ടപ്പെട്ട blind cave fish, അന്റാര്‍ട്ടിക്കയിലെ സമുദ്രത്തില്‍ തണുപ്പു തരണം ചെയ്യാന്‍ വേണ്ടി രക്തത്തിലെ ഹീമോഗ്ലോബിന് നഷ്ടപ്പെട്ട Antarctic ice fish തുടങ്ങിയവ പരിണാമത്തിന്റെ ഉത്തമോദാഹരണങ്ങള്‍ അല്ലേ ?

[ഹുസ്സൈന്‍]: അതു കൊണ്ടു അതിനെ പരിണാമമെന്നു വിളിക്കാന്‍ പറ്റില്ല. പ്രാദേശിക സാഹചര്യത്തില്‍ ഉണ്ടായ അഡാപ്റ്റേഷനുകളാണവ. അവയെ പിടിച്ചു നമ്മുടെ കുളത്തിലോ കൊയിലാണ്ടി കടലിലോ ഇട്ടാലവ ജീവിക്കുമൊ ? ലെന്സ്കിയുടെ ബാക്ടിരിയ പുരോഗതിയുടെ ലക്ഷണങ്ങള്‍ ഉദാ: ഏക കോശ ജീവിയില്‍ നിന്നു ബഹുകോശ ജീവിയൊന്നും ആയില്ലാലൊ ?

നീ പോയി ഒരു സുലൈമാനി ചായ വാങ്ങിച്ചോണ്ടു വാ. പഹയന്‍!!

സുലൈമാനി ചായയുമായി നൌഷാദ്കുട്ടി തിരിച്ചെത്തി

[നൌഷാദ്കുട്ടി]:
സാഹിബ് അപ്പോള്‍ പറഞ്ഞു വരുന്നതു പരിണാമമെന്നു പറഞ്ഞാല്‍ പുരോഗതി വേണമെന്നണോ ? സുബൈര്‍ അങ്കിള്‍ നേരത്തെ തിമിംഗലങ്ങളുടെ പരിണാമത്തെ (വെള്ളത്തില്‍ നിന്നും കരയിലേക്കും പിന്നീടു വീണ്ടും വെള്ളത്തിലേക്കു ജീവികള്‍ തിരിച്ചു പോയതു) പറ്റി ജാക് മാമന്റെ അടുത്തു സംശയം ചോദിച്ചതു ഹുസ്സൈന്‍ സാഹിബ് കണ്ടില്ലായിരുന്നോ ?

[ഹുസ്സൈന്‍]: പരിണാമം നടന്നിരുന്നെങ്കില്‍ ഈ അമീബയും ബാക്ടിരിയയും ഇപ്പോഴും ഉണ്ടാകുമോ ?

[നൌഷാദ്കുട്ടി]: സാഹിബ്, പ്രശ്നം താങ്കള്‍ പരിണാമത്തിനു കൊടുക്കുന്ന നിര്‍വചനത്തിന്റെതാണു. ഒരു ശാസ്ത്രജ്ഞനും താങ്കളുടെ നിര്‍വചനം ഉപയോഗിക്കുന്നില്ല. താങ്കള്‍ ഈ Hillis diagram ഒന്നു print out എടുത്തു കൊണ്ടു വരാമോ ?

ഹുസ്സൈന് സാഹിബ് print out മായി തിരിച്ചെത്തി

[നൌഷാദ്കുട്ടി]: സാഹിബ്, അതിനെ നിസ്കാരപ്പായ പോലെ വിരിച്ചിട്ടു അതിന്റെ ഒത്ത നടുക്കിരുന്നേ. 3000 species ഇന്റെ rRNA sequence താരതമ്യം ചെയ്തുണ്ടാക്കിയതാണിതു. Hillis diagram il താങ്കള്‍ നമ്മുടെ ലീഗിന്റെ ഏണി പോലൊന്നാണോ കാണുന്നതു ?

[ഹുസ്സൈന്‍]: അല്ലെടാ വളഞ്ഞിരിക്കുന്നതു നിവര്‍ത്തി വെച്ചാല്‍ കുറ്റിച്ചെടി പോലിരിക്കും. എന്നാലും ഈ അമീബയും ബാക്ടിരിയയും ഇപ്പോഴും ഉണ്ടെന്ന ചോദ്യത്തിനു ഉത്തരം ആയില്ലലൊ ?

[നൌഷാദ്കുട്ടി]: സാഹിബ്, നമ്മുടെ ഭൂമിയുടെ surface topography എടുത്താല്‍ എങ്ങനെ ഇരിക്കും ?

[ഹുസ്സൈന്‍]: കളിയാക്കതെടാ പഹയാ, ഞാന്‍ ഭൂമി ഉരുണ്ടിട്ടാണെന്നാണു വിശ്വസിക്കുന്നതു. പൊങ്ങിയും താണും സമതലവുമായ പ്രദേശങ്ങള്‍ കാണാം

[നൌഷാദ്കുട്ടി]: സാഹിബ്, അതു പോലെയാണു evolutionary landscape. താങ്കള്‍ മനസ്സിലാക്കുന്നതു പോലെ അതു ഒരു cone അല്ല. Evolution is driven by local conditions. There is no global driving force. That is what happened in the case of blind cave fish and Antarctic ice fish i mentioned above.

Similarly in the past for some single celled organism, when variation occurred which can allow them to access new resources (like citrate in Lenski's expts), that part of the population tend to slowly diverge from the original population and found their own niches in new environment. They became the specialists of new surroundings while the old continues to do what they are best doing. This resulted in the various small hills in the evolutionary landscape rather than a single big cone.


എന്തറിയാം ഈ ഹുസ്സൈന്‍ സാഹിബിനു് ??

26 comments:

Jack Rabbit said...

ഇന്നലെ കണ്ട കിനാവ്‌

Muhammed Shan said...

ഹ ഹ ഹ വളരെ ഇഷ്ടമായി..
ഹുസൈന്‍ സാബ് പരിണാമത്തെ പോളിച്ചടക്കുന്നത് കാണാന്‍
എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു..
സാരമില്ല പുതിയ വെളിപാടുകള്‍ക്കായി കാത്തിരിക്കുന്നു..

suraj::സൂരജ് said...

"പരിണാമം നടന്നിരുന്നെങ്കില്‍ ഈ അമീബയും ബാക്ടിരിയയും ഇപ്പോഴും ഉണ്ടാകുമോ ?"

ഇതു ശരിക്കും ഈ അണ്ണൻ ചോദിച്ചതാണോ ? (Sorry I missed the bus ;)

എങ്കിൽ നിങ്ങളീ മന്തന് എന്തു പരിണാമം ഒലത്തിക്കൊടുക്കാനാണ് ? പോയി സ്കൂളിൽ പഠിച്ചേച്ചും വരാൻ പറ.

കാവലാന്‍ said...

ജാക്കേ,എനിക്കൊരു പോഴത്തം പറ്റി, അങ്ങേരത് സീരിയസ്സായി എടുക്കുമെന്നു കരുതിയില്ല ശ്ശ്യോ ....! പോരാത്തതിന് അദ്ധേഹം 20 വര്‍ഷമായി ഒരു പ്രൊഫഷണല്‍ 'ഖണ്ടക'നാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ ഇന്നലെ മാത്രമാണറിയുന്നത്.

Jack Rabbit said...

Thanks Muhammed Shan.

Suraj,
Although the debate has been going on for more than a month now, you haven't really missed anything as Hussain keeps on laundering his arguments. The best single place to know the current status is Appootan's post here. Yes he really asked about amoeba like that. You can find it here

കാവലാന്‍,
Please don't think i am blaming you. Hussain is a self-sustaining megalomaniac .

/JR

എന്‍ എം ഹുസൈന്‍ said...

എനിക്ക് പരിണാമത്തെപ്പറ്റി ഒന്നും അറിയില്ലെന്ന് ജാക്ക് മറുപടിയെഴുതിയപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷമായി പരിണാമം പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാനെന്ന് വ്യക്തമാക്കുകയുണ്ടായി. മൂന്നുകൃതികളും ഇത് സംബന്ധമായി എഴുതിയിട്ടുണ്ടെന്നും അറിയിച്ചു. ഇതില്‍ നിന്നും ഒരു പേജ് പോലും വായിക്കാതെ ഇവര്‍ അസംന്ധങ്ങള്‍ എഴുതുന്നത് തുടരുകയാണ്. വിവരമില്ല എന്നതിനെക്കാള്‍ “വിവരമില്ല എന്ന വിവരം കൂടി" ഇല്ലാതായാല്‍ ബുദ്ധിജീവിയായി ബൂലോകത്ത് വിലസിയിരു
ന്ന ജാക്കിന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണിതിയായിരിക്കും ഫലം.
ജാക്ക് റാബിറ്റ് മാളത്തിലൊളിക്കുന്നു !!

Jack Rabbit said...

Mr. Hussain,
I amn't coming back to your blog. I have no confidence that you won't repeat your circus again when ran out of arguments - restricting comments and come back after two days as if nothing had happened. You and your cheer girls can enjoy there.

You are welcome to comment in any of my post. I have posted some of your new blunders here. Don't worry i won't do tricks like you.

/JR

Jack Rabbit said...

Two unanswered logic puzzles. Anyone from Hussain's camp is welcome to solve this ?

/JR

Jack Rabbit said...

Hussain's reply - copy and pasted here

അമീബകള്‍ ഇന്നും ജീവിക്കുന്നത് എങ്ങനെയെന്നതിന് ജാക്ക് റാബിറ്റ് നല്‍കിയ വിശദീകരണം അസംബന്ധം മാത്രമാണ്.
പൊതുവേ , ഒരു ജീവജാതിക്കും അതിനു മാത്രമായി ഒരു പ്രാദേശിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനോ അതിലേക്കുമാത്രമായി ഒതുങ്ങാനോ സാധ്യമല്ല. മനുഷ്യന്‍ ജീവിക്കുന്ന അതേ പ്രകൃതിവ്യവസ്ഥയില്‍ തന്നെ ജീവികള്‍ കഴിയുന്നുണ്ടല്ലോ; പട്ടി, പൂച്ച, പശു, പോത്ത് , കിളികള്‍, മൈക്രോബുകള്‍etc etc.
പൂച്ചയുടെ കാര്യമെടുക്കൂ. പരിണാമപ്രകാരം, ജാക്ക് പറയുന്ന മാതിരിയാണെങ്കില്‍, പൂച്ച രൂപപ്പെട്ടത് ഒരു പ്രത്യേക ആവാസവ്യവസ്ഥയിലാണ്. അവ ഇപ്പോഴും അതില്‍ത്തന്നെ കഴിയുന്നു. അതില്‍ നിന്നും കുറെ പൂച്ചകള്‍ വ്യത്യസ്തമായ ആവാസവ്യവസ്ഥകളിലേക്ക് നീങ്ങിയപ്പോള്‍ പൂച്ചയില്‍ നിന്നും മനുഷ്യന്‍ വരെയുള്ള പതിനായിരക്കണക്കിനു ജീവജാതികള്‍ ഉണ്ടായി!!
എന്നാല്‍ ഇതേ പൂച്ചയാകട്ടെ മനുഷ്യന്റെ കാലില്‍ ചുറ്റിപ്പറ്റിത്തന്നെയാണു് ഇന്നും കഴിയുന്നത്(കാട്ടുപൂച്ചകളുടെ കാര്യം മറക്കുക). മനുഷ്യനു ചുറ്റിലുമായും മനുഷ്യശരീരത്തില്‍ത്തന്നെയും എത്രയോ വൈറസുകളും അമീബകളും ജീവിക്കുന്നു!


ഏതായാലും ജാക്കിന്റെ മറുപടി നാടകരൂപത്തിലായത് ഉചിതമായി. പരിണാമം ശാസ്ത്രമല്ല, കഥയും നാടകവും ഒക്കെത്തന്നെയാണ്. എട്ടുംപൊട്ടും തിരിയാത്ത ജാക്ക് വില്ലന്‍ കഥാപാത്രമാണെന്നു മാത്രം. പട്ടി, പൂച്ച, പോത്ത് , പശു മുതലായവയാണ് ശരിയായ ഹീറോകള്‍.


മറ്റു ബ്ളോഗുകളില്‍ (ജാക്ക്,അപ്പൂട്ടന്‍) തുടര്‍ച്ചയായി വന്ന കമന്റുകളില്‍ പ്രസക്തമായവയ്ക്ക് ഞാന്‍ മറുപടി നല്‍കിയിരുന്നു. ഇനിയും വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ ഒരോ പോസ്റ്റുകളായി ഈ ബ്ളോഗില്‍ മറുപടിയെഴുതുന്നതാ
ണ്. ജാക്ക്,കാളിദാസന്‍,കെ.പി , മി, അപ്പൂട്ടന്‍ തുടങ്ങിയവര്‍ പരിണണാമസിദ്ധാത്തെക്കുറിച്ച് ഉപരിപ്ളവമായ ധാരണകള്‍ മാത്രമുള്ളവരാണ്. സൃഷ്ടിവാദത്തെപ്പറ്റി പരിണാമവാദികള്‍ എഴുതിയ വിമര്‍ശനങ്ങളില്‍ നിന്നും കിട്ടിയ തുമ്പും തുരിമ്പും
മാത്രമേ ഇവരില്‍ ചിലരെങ്കിലും കണ്ടിട്ടുള്ളുതാനും.
എനിക്ക് പരിണാമത്തെപ്പറ്റി ഒന്നും അറിയില്ലെന്ന് ജാക്ക് മറുപടിയെഴുതിയപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷമായി പരിണാമം പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാനെന്ന് വ്യക്തമാക്കുകയുണ്ടായി. മൂന്നുകൃതികളും ഇത് സംബന്ധമായി എഴുതിയിട്ടുണ്ടെന്നും അറിയിച്ചു. ഇതില്‍ നിന്നും ഒരു പേജ് പോലും വായിക്കാതെ ഇവര്‍ അസംന്ധങ്ങള്‍ എഴുതുന്നത് തുടരുകയാണ്. വിവരമില്ല എന്നതിനെക്കാള്‍ “വിവരമില്ല എന്ന വിവരം കൂടി" ഇല്ലാതായാല്‍ ബുദ്ധിജീവിയായി ബൂലോകത്ത് വിലസിയിരു
ന്ന ജാക്കിന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണിതിയായിരിക്കും ഫലം.


ഇത് സംബന്ധമായ വിശദമായ പോസ്റ്റുകള്‍ തയ്യാറാക്കാമെന്ന് പ്രതീക്ഷിക്കുന്നു.


വലിയ പരിണാമവിദ്വാനായി ആദ്യം പ്രത്യക്ഷപ്പെട്ട ‘ബ്രൈറ്റ്’ ഇപ്പോള്‍ വളരെ‘ഡിമ്മാ‘യിട്ടുണ്ട്. ഡോക്കിന്‍സ് സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച മറ്റു വിമര്‍ശനങ്ങളൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ഇവര്‍ പരിണാമത്തിന് ശരണം വിളിക്കു
ന്നത്! ഇനി, വിശദമായ പരിണാമ വിമര്‍ശനങ്ങള്‍ പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ ഇവരെന്ത് ചെയ്യുമോ ആവോ?ഏതായാലും ബൂലോകത്തെ ചര്‍ച്ചയില്‍ നിന്നും ഒരു കര്യം ബോധ്യമായി നിരീശ്വര പരിണാമാന്ധ വിശ്വാസികള്‍ക്ക് ഗ്രാഹ്യശേഷി ശരാശരിയില്‍ കുറവാണെന്ന്.

നിഷ്പക്ഷമനസ്തിതിയും ശാസ്ത്രീയബോധവും കുറച്ചെങ്കിലും ഉള്ളവര്‍ക്കുപോലും ഗ്രാഹ്യമാവുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആധുനിക അന്ധവിശ്വാസികളാണ് നിരീശ്വരവാദികളെന്നും. നിരീശ്വരവാദികള്‍ പൊതുവേ
ഇങ്ങനെയാണെന്ന് വ്യക്തമാണ് (അവരില്‍ തന്നെ അപവാദങ്ങളുണ്ട് എന്നതും സത്യമാണ്). അതിനാല്‍ ഡോക്കിന്‍സിന്റെ കൃതിയിലെ പരിണാമ വിവരണങ്ങളെ വിശദമായി നിരൂപണം ചെയ്യുന്ന ഭാഗങ്ങളോ എന്റെ തന്നെ മറ്റു കൃതികളിലെ വിശദമായ പരിണാമ വിശകലനങ്ങളോ പോസ്റ്റു ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്.വായനക്കാരുടെ ഇതു സംബന്ധമായ പ്രതികരണം എന്താണെന്ന് അറിഞ്ഞശേഷം
വേണ്ടതു ചെയ്യാം.

Jack Rabbit said...

എന്‍ എം ഹുസൈന്‍ said.

ഇനി, വിശദമായ പരിണാമ വിമര്‍ശനങ്ങള്‍ പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ ഇവരെന്ത് ചെയ്യുമോ ആവോ?


Mr. Hussain,
Could you clarify what does the above statement means ? Many people asked on the different aspects of evolution to you. None of them were light questions. Do you mean intentionally you have been giving diluted and comic replies to cheer up your fans so far and was saving the details for later ?.

Even this post is nothing but 95% from my two posts + your comic footnote.

/JR

ബാബുരാജ് said...

നേരത്തെ കണ്ടിരുന്നില്ല. മനോഹരം. അഭിനന്ദനങ്ങള്‍.

സുശീല്‍ കുമാര്‍ പി പി said...

1. ഞാന്‍ മുന്നോട്ടുവെക്കുന്ന ബദല്‍ സിദ്ധാന്തം സൃഷ്ടിവാദമാണ്. ആദം മാതൃകായോഗ്യനായൊരു മനുഷ്യനായിരുന്നു(അദ്ദേഹം മോഹന്‍ലാലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയോആണോ എന്നൊന്നുമല്ല താങ്കള്‍ ഉദ്ദേശ്ശിച്ചതെന്നു കരുതുന്നു). അതെ, അദ്ദേഹം ആധുനിക മനുഷ്യനെപ്പോലെയായിരുന്നു. എല്ലാ അര്‍ധ-മനുഷ്യ ഫോസിലുകളും പരിണാമ അഭ്യൂഹങ്ങളെ ആസ്പദമാക്കിയുള്ള പരിണാമനിര്‍മ്മിതികളാണ്. പലതും ഡുബോയ്സിന്റെ ജാവാ അര്‍ധ-മനുഷ്യനെപ്പോലെ നഗ്നമായ കൃത്രിമങ്ങളിലൂടെ കെട്ടിച്ചമച്ചവയും.)


2. സൃഷ്ടിക്രമത്തില്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് മനുഷ്യനാണ്.അതിനാല്‍ ഏറ്റവും മുകളിലെ ശിലാസ്തരത്തില്‍ നിന്നും മനുഷ്യഫോസിലകള്‍ കിട്ടുന്നതും ഏറ്റവും താഴെയുള്ളവയില്‍ നിന്നും കിട്ടാതിരിക്കുന്നതും സൃഷ്ടിവാദത്തെ ദുര്‍ബ്ബലമാക്കുന്നില്ല.)
...................................................

>>>> "സൃഷ്ടിക്രമത്തില്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് മനുഷ്യനാണ്.അതിനാല്‍ ഏറ്റവും മുകളിലെ ശിലാസ്തരത്തില്‍ നിന്നും മനുഷ്യഫോസിലകള്‍ കിട്ടുന്നതും ഏറ്റവും താഴെയുള്ളവയില്‍ നിന്നും കിട്ടാതിരിക്കുന്നതും സൃഷ്ടിവാദത്തെ ദുര്‍ബ്ബലമാക്കുന്നില്ല."

സൃഷ്ടിവാദം ഫൊസിലുകള്‍ വെച്ച് സമര്‍ത്ഥിക്കാന്‍ തുടങ്ങിയോ? ആദാമിന്റെ വാദിയെല്ലിന്റെ ഫോസിലാണൊ കിട്ടിയത്? ആദാമിന്റെ ഫോസിലില്‍ എത്ര വാരിയെല്ലുകളുണ്ടായിരുന്നു? ഒന്നു കുറവായിരിക്കുമല്ലോ? അപ്പോള്‍ ആദം എങ്ങനെ 'പൂര്‍ണമനുഷ്യ'നാകും?

പരിണാമവാദം ശരിയല്ല എന്ന് ഹുസ്സൈന്‍ പൂര്‍ണമായി തെളിയിച്ചാലും(?) അത് സൃഷ്ടിവാദം ശരിയാണെന്നതിന്‌ തെളിവാകുന്നില്ല. പരിണാമത്തിനു ബദലായി സൃഷ്ടിവാദത്ത് ബദല്‍ സിദ്ധാന്തമായി(?) അവതരിപ്പിക്കുന്ന ഹുസ്സൈന്‍ ഇരുപത്തഞ്ചുകൊല്ലം പഠിച്ചുകഴിഞ്ഞ ശേഷമാണൊ പരിണാമം തെറ്റാണെന്ന് മനസ്സിലാക്കിയത്? അതോ പരിണാമസിദ്ധാന്തം തെറ്റാണെന്ന്‌ ആദ്യമേ തീരുമാനിച്ച ശേഷം പഠിക്കാന്‍ തുടങ്ങിയോ?

പ്രിയസുഹൃത്തുക്കളേ, പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. ഇരുപത്തഞ്ചുകൊല്ലം പരിണാമം പഠിച്ചിട്ടും ഒന്നും മനസ്സിലാകാത്തയാള്‍ക്ക് ബ്ലോഗ്‌ ചര്‍ച്ചയിലൂടെ അത് മനസ്സിലാകുമെന്ന് കരുതുന്നതില്‍ ന്യായമില്ല.

ബദല്‍ സിദ്ധന്തമായി സൃഷ്ടിവാദത്തെ അവതരിപ്പിക്കുന്ന ഹുസ്സൈന്‍ പരിണാമം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഇനിയും പോസ്റ്റിടുന്നതില്‍ എന്തര്‍ത്ഥം? പരിണാമം ഇരുപത്തഞ്ച് വര്‍ഷം പഠിച്ച സ്ഥിതിക്ക് ‍ ശരിയാണെന്നുറപ്പിച്ച സൃഷ്ടിവാദത്തില്‍ എത്രവര്‍ഷം ഗവേഷണം നടത്തിക്കാണണം? അതിനാല്‍ ഹുസ്സൈന്‍ ഇനി സൃഷ്ടിവാദം ശരിയാണെന്നതിനാണ്‌ തെളിവ് നിരത്തേണ്ടത്.

സൃഷ്ടിവാദമാണ്‌ ശാസ്ത്രീയമെങ്കില്‍ അതേക്കച്ച് മതമൗലികവാദ മാസികകളില്‍ ലേഖനമെഴുതിയല്ല ‌തെളിവ് നല്‍കേണ്ടത്. ആദാമിന്റെ വാരിയെല്ലിന്റെ ഫോസിലുവെച്ച് താന്‍ നടത്തിയ ഗവേഷണം അദ്ദേഹം ഒരു പ്രബന്ധമായി ശാസ്ത്രസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കട്ടെ. നാളത്തെ നോബല്‍ സമ്മാനം ഇന്ത്യക്കായിരിക്കില്ലെന്ന് ആരുകണ്ടു?

സൃഷ്ടിവാദത്തില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ 'തെറ്റായ' പരിണാമവാദം അവിടേവെയ്ക്കൂ. എന്നിട്ട് സൃഷ്ടിവാദം ശരിയാണെന്ന് ശാസ്ത്രീയമായി( ശാസ്ത്രീയമായി മാത്രം) സ്ഥാപിക്കൂ.

സുശീല്‍ കുമാര്‍ പി പി said...

സൃഷ്ടിവാദപ്രകാരം ആദമിന്‌ പൊക്കിള്‍കൊടിയുണ്ടായിരുന്നോ? തെളിയിക്കാന്‍ ഹുസ്സൈനെ വെല്ലുവിളിക്കുന്നു.

സുശീല്‍ കുമാര്‍ പി പി said...

ഏത്‌ ദൈവമാണ്‌ ശരിയെന്ന കാര്യം ഇവിടെ ചര്‍ച്ചയ്ക്കെടുക്കേണ്ടതെന്ന പ്രാഥമികവിവരം പോലും യുക്തിവാദികള്‍ക്കില്ലെന്ന് പുളുവടിച്ച ഹുസ്സൈന്‍ എന്തേ ആദമിനെ ചര്‍ച്ചയ്ക്കെടുത്തു? ആദം സെമിറ്റിക് മതങ്ങളുടെ മാത്രം ആദ്യമനുഷ്യനാണ്‌. ഭാരതീയദര്‍ശനത്തില്‍ ആദമില്ല. ജൈന-ബുദ്ധദര്‍ശനങ്ങളിലും ദൈവം കളിമണ്ണുകുഴച്ച് സൃഷ്ടിച്ച ആദമില്ല. ആദം അള്ളാവാദത്തിനുമാത്രം സ്വന്തം.

Jack Rabbit said...

Thanks Baburaj

Jack Rabbit said...

Comment posted in Hussain's blog
--------------------------------

KP,
Thanks for bringing this up. I have asked many times to Hussain and Subair why they are intentionally quoting creationist works before 1980s and whether they are aware of its history of court battles which led to its final ban by US supreme court. They never cared to reply that. This shows that Hussain is not only mischaracterizing science for his ends but also doing the same thing with creationism.

The fundamental problem with Hussain (i have been planning to create a separate post) is he thinks he can prove "scientific" creationism is right (and hence Dawkins was wrong) by showing the lack of scientific knowledge of opponents. He doesn't mind to bend or twist it to cheer up his fans. He thinks by showing an outlier in some observation he can prove evolution is wrong. But he doesn't know (nor does his fans) extraordinary claims require extraordinary evidence. I have asked him many times during the debate related to Karl Popper to bring an out of the order fossil to falsify evolution (like a fossilized rabbit from Cambrian era). He always run away from that.

He is too humble to get his findings get published in research journals. He is contented with a "small scale" charlatan life while keeping his fans who cannot distinguish "നെല്ല് vs പതിരു" in any discussion on any matter on science (which he thinks not needed for Muslims) in delusion for ever.

/JR

vipin said...

എന്തൂട്ടാണ് ജാക്കേ ..ലെന്‍സ്കിയുടെ കാര്യം മാത്രം ചോദിക്കുന്നത് ,Podarcis sicula എന്ന പല്ലി വെറും 18 തലമുറ കൊണ്ടു മാംസഭുക്കില്‍ നിന്നും സസ്യഭുക്കിന്റെതു പോലുള്ള ഘടന ആയതു എങ്ങനെയാണാവോ ? ആമാശയത്തിലെ caecal valve ഒക്കെ നല്ലോണം വളര്‍ച്ച പ്രാപിച്ചിട്ടുണ്ടത്രേ!!!! ..ദാ ഇവടെ .. http://www.sciencedaily.com/releases/2008/04/080417112433.htm

ഭട്ടതിരി said...

Bright said:
>>>I have much better things to do with my time<<<

December 27, 2010 12:41 PM

ബ്രൈറ്റ് 'കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ 'വിലപിടിച്ച' സമയം ചെലവഴിക്കുന്നത് നോക്കൂ :

“ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ ‍..... അതുകൊണ്ട് വിഘ്നേശ്വരന്റെ ഒരു ചുമര്‍ ചിത്രം.

.....താഴെ കാണുന്നത് ഈ (വിഘ്നേശ്വരന്റെ )ചിത്രം ഞാന്‍ (ബ്രൈറ്റ് ) ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ദിവസം ഏകദേശം നാലുമണിക്കൂര്‍ വീതം രണ്ടു മാസത്തോളം അധ്വാനവും,ഇരുന്നൂറിലധികം ഫോട്ടോഷോപ്പ് ലെയറുകളും...”

എന്താ ബ്രൈറ്റ് , ഇത് നിരീശ്വര വാദമോ വിഗ്നെശ്വര വാദമോ? മൊത്തത്തില്‍ ഒരു 'ദിലുഷ്യന്‍' ല്‍ ആണല്ലോ ?

Jack Rabbit said...

Vipin, I agree.

The reason i introduced Lenski's expts was because Hussain challenged to show whether evolution was shown in a lab.

You have seen what kind of silly arguments he is making even in Lenksi's expts like those bacteria won't survive in wild.

I am pretty sure if we show an example of evolution in wild like you quoted or guppies in Trinidad, cichlids in Lake Malawi, Galapagos finches etc he will come back cooking up many unknowns and say this cannot be repeated in a controlled environment

/JR

vipin said...

ജാക്ക് ,
ഹുസ്സൈന്‍റെ ബ്ലോഗ്‌ കാണുമ്പോള്‍ "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" എന്ന സിനിമയാണ് ഓര്‍മ്മ വരിക ........മോഹന്‍ലാല്‍ പറയുന്നത് പോലെ കിലോമീറ്റെഴ്സ് ആന്‍ഡ്‌ കിലോമീറ്റെഴ്സ് എന്നു മറുപടി പറയുമ്പോള്‍ "കണ്ടോടാ എന്‍റെ മരുമോന്റെ വിവരം" എന്നു പറഞ്ഞു ജഗതി തുള്ളുന്നത് പോലെ തുള്ളാന്‍ ചിലരും ..... താത്വികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആ കാര്യത്തില്‍ പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ വന്നു ജഗതിയെ പോലെ പുച്ചിക്കുന്നത്‌ കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങനെ !! , അവരെയൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ് !!!

Jack Rabbit said...

Hussain's reply to Vipin
------------------------

Dear Mr.Vipin/Chithrabhanu,


Thanks for your reference of Science Daily report.

Prof: Duncan Irschick's ( a professor of biology at the University of Massachusetts Amherst) findings in no way validates evolution. On the contrary it invalidates Darwinism.

Firstly, The lizard is still a lizard and all variations were within the boundary of species level.

Secondly, the claimed novel structure in the the lizard’s digestive tracts called cecal valves, designed to slow the passage of food by creating fermentation chambers in the gut, were most probably dormant in their own genetic pool.


Thirdly, here never happened a Darwinian adaptation( it is almost impossible to develop a new structure within 30 generations randomly).

Fourthly, discussing the above mentioned lizard, an anti-creation web admits that "... I guess this example should not be used as an example of the evolution of something new, at least not until more research is done".

Science is science, atheism is atheism and religion is religion. But each claims a part of science that is problematique.Let us examine each claims.This blog is a critical examination of Dawkins' atheistic interpretation of science.

vipin said...

ജാക്കേ ,
ഇവിടെയൊന്നു നോക്കിക്കേ ....http://vipinavihari.blogspot.com/2010/12/blog-post.html..തിരുത്തലോ കൂട്ടി ചേര്ക്കലോ ഉണ്ടെങ്കില്‍ പറയണേ

Jack Rabbit said...

Mr. Hussain,
You failed in all these three aspects.

1. You have never shown the current understanding of evolution is wrong

2. You are assuming if you could show evolution is wrong, creationism is automatically correct. You aren't even trying to show how creationism can explain all the evidence people have accumulated over last 150 years.

3. Even if you could pass 1 and pass 2, why the intelligent designer (although you are stuck with court_banned_1970s_scientific_creationism) should be the God that you believe (which Dawkins refutes).

/JR

Jack Rabbit said...

Mr. Hussain,
You are always ignoring one part of Popper's thesis - Falsifiability. That means a theory should be able to say what particular observation could prove it wrong.

I have given this four times before for the case of evolution. Every time you chose to ignore it

I have asked him many times during the debate related to Karl Popper to bring an out of the order fossil to falsify evolution (like a fossilized rabbit from Cambrian era).

In your case, what is the falsifiability criteria of creationism ?

/JR

സുശീല്‍ കുമാര്‍ പി പി said...

മിസ്സിംഗ്‌ ലിങ്ക് !!? എന്തൂട്ട് മിസ്സിംഗ്‌ ???? വിപിന്റെ അടിപൊളി സറ്റയർ ഇവിടെ വായിക്കുക.

Jack Rabbit said...

In his radio talk show, Mr. Hussain boasted how laws of thermodynamics support his arguments - Here is a reality check - 5 ക്ളാസ്സ് ഭൗതിക ശാസ്ത്ര പരിജ്ഞാനവുമായി 25 കൊല്ലത്തെ ഖണ്ഡനം