Tuesday, March 15, 2011

ശാസ്ത്രീയസൃഷ്ടിവാദത്തിന്‍റെ പേരിലുള്ള ഹുസൈന്റെ ആഭാസങ്ങള്‍

.

[സുശീല് ഹുസൈനോട്‍]: ശാസ്ത്രീയസൃഷ്ടിവാദപ്രകാരം ഭൂമിക്ക് എത്ര പ്രായമുണ്ടാകണം?

ശാസ്ത്രീയസൃഷ്ടിവാദപ്രകാരം ഭൂമിക്ക് വ്യക്തമായ (young earth less than 10000 years) പ്രായം ഉണ്ട്. അതിനുള്ള തെളിവുകള്‍ Henry Morris തന്റെ പുസ്തകമായ Scientific Creationism (ശാസ്ത്രീയസൃഷ്ടിവാദം) ത്തില്‍ കൊടുത്തിട്ടുണ്ട്‌. അതെല്ലാം ബൈബിളിലെ ഉല്‍പത്തിയും നോഹയുടെ കാലത്തെ പ്രളയവും അംഗികരിക്കുന്ന രീതിയിലാണ്. ഹുസൈന്‍ പൊക്കി കൊണ്ട് വന്ന രണ്ടു സൃഷ്ടിവാദ ഗവേഷണങ്ങളും ഇതിനു വേണ്ടി fabricated ആണ്.

പക്ഷെ ഹുസൈന്‍ തന്റെ മോഡല്‍ ആയ പഞ്ചറായ സൃഷ്ടിവാദം (punctured creationism) ഇവിടെ ശാസ്ത്രീയസൃഷ്ടിവാദത്തിന്റെ കുട്ടിയുടുപ്പു ഇടീച്ചാണ് കൊണ്ട് വന്നിരിക്കുന്നത്.

ഞാനിപ്പോള്‍ സ്ഥലത്തെ ലോക്കല്‍ മുതലാളികളെ വിളിച്ചു കൂട്ടിയിട്ട് ഒരു പാര്‍ട്ടി ഉണ്ടാക്കി അതിനു CPI (M) എന്ന് പേരിട്ടിട്ടു ഞങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ communist manifesto വായിച്ചാല്‍ മതി എന്ന് പറയുന്ന പോലെയാണ് ഹുസൈന്റെ ആഭാസങ്ങള്‍

Checking two words in dictionary

scientific creationism

–noun

the belief that the account of creation in the early chapters of Genesis is scientifically as well as religiously valid and that it can be supported by scientific evidence apart from scriptural authority.

scientific

–adjective

1. of or pertaining to science or the sciences: scientific studies.
2. occupied or concerned with science: scientific experts.
3. regulated by or conforming to the principles of exact science: scientific procedures.
4.systematic or accurate in the manner of an exact science.

ഹുസൈന്റെ ശാസ്ത്രീയസൃഷ്ടിവാദത്തില്‍ "ശാസ്ത്രീയ" എന്നത് സൃഷ്ടിവാദത്തിനു മുമ്പിലുള്ള adjective ആയിട്ടാണ് വരുന്നത്, എന്നാല്‍ ശരിക്കുമുള്ള ശാസ്ത്രീയസൃഷ്ടിവാദം ഒരൊറ്റ noun ആണ്

ഒന്നുങ്കില്‍ ശരിക്കുള്ള ശാസ്ത്രീയസൃഷ്ടിവാദത്തിലെ എല്ലാ വാദങ്ങളും ഹുസൈന്‍ അംഗികരിക്കണം, അല്ലെങ്കില്‍ ഹുസൈന്‍ തന്റെ വാദത്തിനു വേറെ പേര് നല്‍കണം (for eg: Hussain's creationism, scientific islamic creationism, islamic creationism). അല്ലാതെ അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്ന ഇടപാട് നടത്തരുത്.

7 comments:

Jack Rabbit said...

ശാസ്ത്രീയസൃഷ്ടിവാദത്തിന്‍റെ പേരിലുള്ള ഹുസൈന്റെ ആഭാസങ്ങള്‍

Subair said...

ഒരു പേരിന്‍റെ പ്രശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ ജാക്കിന് അല്ലെ?

Jack Rabbit said...

ഖുറാന്‍ മുഴുവന്‍ പാരായണം ചെയ്തിട്ട് ഖദീജ മുഹമ്മദിന്റെ അമ്മായിഅമ്മ അല്ലെ എന്ന് ആരോ ചോദിച്ച പോലെ അല്ലെ സുബൈരെ ?

KP said...

പേരിന്റെ പ്രശ്നം ഒഴിച്ച് ബാകിയെല്ലം സുബൈർ ശാസ്ത്രീയവും യുക്തിപരവുമായി വ്യാഖ്യാനിച്ച് കഴിഞ്ഞല്ലോ!!

************************************

[[subair said: ഞാന്‍ മനസ്സിലാക്കിയിടത്തോളം സെമിടിക്‌ മതങ്ങള്‍ക്ക് പരിണാമതത്തങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കല്‍‍ പ്രയാസമുള്ള കാര്യമാല്ല.]]

അതു ശരി.. കാര്യങ്ങൾ അങ്ങനെയാണല്ലേ.. ഏതു വിധേനയും വ്യാഖാനിക്കാവുന്ന പരുവത്തിൽ ആണെല്ലോ കിത്താബുകൾ.. പിന്നെന്തു പ്രയാസം..

ശാസ്ത്രം ഒന്നു കണ്ടു പിടിക്കേണ്ട താമസമേയുള്ളു.. നമ്മൾ "വ്യാഖ്യാനിച്ച്" അതൊക്കെയും കിത്താബിൽ ഉണ്ടെന്ന് തെളിയിക്കും..

എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model..

അപ്പൊ ശാസ്ത്രം പറയുന്ന വരെ കാത്തിരിക്കാം.. അതിനുശേഷം അതൊക്കെ കിത്താബിൽ ഉണ്ടെന്ന് "ശാസ്ത്രീയമായും യുക്തിപരമായും" സ്ഥാപിക്കാം.. എന്തെളുപ്പം!!

സുശീല്‍ കുമാര്‍ പി പി said...

പേരിൽ മാത്രമേ പ്രശനമുള്ളോ സുബൈറേ,

കാലത്തിന്റെ പ്രശനം ഇത്രയുമായിട്ടും സുബൈർ കണ്ടില്ലെങ്കിൽ ഒന്നുകിൽ സുബൈറിന്റെ കണ്ണീനെന്തോ പ്രശനമുണ്ട്. അല്ലെങ്കിൽ പറയുന്നതിൽ ഒട്ടും ആത്മാർത്ഥതയില്ല. ഇതിന്‌ ഞാൻ ശ്രീ. ഹുസ്സൈനോട് പറഞ്ഞതുപോലെയേ പറയാനുള്ളു. ആത്മവഞ്ചന, 'പടച്ചോന്‌ നെരക്കാത്ത' പണി.

സത്യാന്വേഷി said...

ഡ്രാഗണ്‍ ഫ്ലൈയും യുക്തിവാദി പോങ്ങന്മാരുടെ പരിണാമവും

Subair said...

യുക്തിവാദികളുടെ കാപട്യം