Wednesday, March 9, 2011

Punctured Creationism - ആത്മവിശ്വാസം അതല്ലേ എല്ലാം ?




.ഹുസൈന്‍ സാഹിബ് കഴിഞ്ഞ 4 മാസം ഇവിടെ വളരെ
ആത്മവിശ്വാസത്തോടെ തന്നെയാണ് Punctured Creationism ത്തെ പറ്റി സംവദിച്ചത്

1. ശാസ്ത്രത്തിനും യുക്തിക്കും അപ്പുറം ബോധമുള്ള കാര്യങ്ങള്‍ ശാസ്ത്രീയവും യുക്തിപരവുമായി തെളിയിക്കാമെന്ന ആത്മവിശ്വാസം

2. 150 കൊല്ലത്തെ വളര്‍ച്ചയുള്ള പരിണാമ സിദ്ധാന്തം കഴിഞ്ഞ 25 കൊല്ലമായി താന്‍ പൊളിച്ചടുക്കി കൊണ്ടിരിക്കുന്നു എന്ന ആത്മവിശ്വാസം

3. താനും Ken Ham ഉം ഒഴിച്ച് ബാക്കിയെല്ലാവരും natural selection തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന ആത്മവിശ്വാസം

4. സൃഷ്ടി എപ്പോള്‍ ആര് എത്രെ തവണ എങ്ങനെയൊക്കെ എവിടെയെല്ലാം നടത്തി എന്ന ചോദ്യത്തിന് ഒരിക്കലും മറുപടി കൊടുക്കെണ്ടന്ന ആത്മവിശ്വാസം

5. താന്‍ പോലും വിശ്വസിക്കാത്ത സൃഷ്ടിവാദ ഗവേഷണങ്ങള്‍ ഇവിടെ തെളിവായി കൊണ്ട് വന്നാല്‍ ആരും കണ്ടു പിടിക്കില്ല എന്ന ആത്മവിശ്വാസം

6. Central concept ആയ flood geology and Young earth ഒഴിവാക്കി കൊണ്ടുള്ള scientific creationism ഇവിടെ കൊണ്ട് വന്നാല്‍ ആരും കണ്ടു പിടിക്കില്ല എന്ന ആത്മവിശ്വാസം

7. Statistical law മാത്രമായ 2nd law of thermodynamics എല്ലാ കണികള്‍ക്കു എല്ലാ നിമിഷവും ബാധകമാണെന്ന ആത്മവിശ്വാസം

8. Stephen Gould and Niles Elderge ന്റെ punctuated equilibrium തിയറി പ്രകാരം fossil record ഇല്‍ Missing links ആവശ്യമില്ല എന്ന ആത്മവിശ്വാസം


9. Biblical creationist researchers and theologians ഇന്റെ വാദഗതികള്‍ ഉപയോഗിച്ച് പടവെട്ടി അവസാന റൌന്ടില്‍ മറ്റു creation myths ഇനെ ഒക്കെ തഴഞ്ഞു ഖുറാനിലെ ദൈവത്തെ കുടിയിരുത്താം എന്ന ആത്മവിശ്വാസം

10. താന്‍ എന്ത് മണ്ടത്തരം ഇവിടെ എഴുന്നള്ളിച്ചാലും സത്യാന്വേഷി മുതല്‍ സുബൈര്‍ വരെയുള്ളവര്‍ തലയാട്ടി സമ്മതിച്ചു കൊള്ളുമെന്ന ആത്മവിശ്വാസം

45 comments:

Jack Rabbit said...

ആത്മവിശ്വാസം അതല്ലേ എല്ലാം ?

KP said...

ഹുസൈൻ സാബിന്റെ "ആത്മവിശ്വാസ"ത്തിന്റെ മറ്റു ഉദാഹരണങ്ങൾ..

11. പ്രീഡിഗ്രി നിലവാരത്തിലുള്ള Maths വഴങ്ങാത്ത താൻ, advanced physics ഇനെ പറ്റി വാചാടോപം നടത്തിയാൽ എല്ലാവരും പേടിക്കും എന്ന ആത്മവിശ്വാസം!!

12. "ആത്മവിശ്വാസം നിറഞ്ഞ തന്റെ പുഞ്ചിരി"യിൽ സത്യാന്വേഷി മയങ്ങിയതു പോലെ മറ്റുള്ളവരും മയങ്ങും എന്ന ആത്മവിശ്വാസം!!

13. 25 വർഷങ്ങളായിട്ടും സ്വന്തമായി ഒരു article പോലും science jounrals ഇൽ publish ചെയ്യാൻ കഴിഞ്ഞിലെങ്കിലും, "expert in many fields" ആണെന്ന ആത്മവിശ്വാസം!!

14. ഗവേഷണം എന്നാൽ cherrypicking ആണെന്ന ആത്മവിശ്വാസം!!

15. IPH ഇലൂടെ കുറെ ചവറുകൾ പ്രസിദ്ധീകരിച്ചു എന്നു കരുതി, ശാസ്ത്രലോകം തന്റെ PSEUDOSCIENCE ഇനെ മുഖവിലയ്ക്കെടുക്കും എന്ന ആത്മവിശ്വാസം!!

16. പരാജയപ്പെട്ടിരിക്കുമ്പോൾ പോലും എപ്പോഴും ജയിച്ച് നിൽക്കുകയാണെന്ന ആത്മവിശ്വാസം!! (കടപ്പാട്: vavvakkavu)

18. തനിക്കെതിരെയുള്ള വിമർശനങ്ങളെ "മുസ്ലിം ഇരവാദം" ഉയർത്തി വിശ്വാസികൾ തടുത്തു കൊള്ളും എന്ന ആത്മവിശ്വാസം!!

19. വിശ്വാസികളുടെ അന്ധവിധേയത്വമനസ്ഥിതിയിലുള്ള ആത്മവിശ്വാസം!!

20. "ആത്മവിശ്വാസം=അല്പജ്ഞാനം+തൊലിക്കട്ടി+അഹങ്കാരം" എന്ന ആത്മവിശ്വാസം!!

സത്യാന്വേഷി said...

നിങ്ങള്‍ രണ്ടു പരിണാമ വിദഗ്ധര്‍ പരസ്പരം ഇങ്ങനെ പയ്യാരം പറഞ്ഞിരുന്നാല്‍ മതിയോ? "പ്രീഡിഗ്രി നിലവാരത്തിലുള്ള" എന്തെല്ലാം പൊട്ടത്തരങ്ങളാണ് ആ ഹുസൈന്‍ എഴുതിവിടുന്നത്? നോക്കിയേ:
1 മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല. അതായത് പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നവയാണു ഡ്രാഗണ്‍ ഫ്ളൈകള്‍. പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്.
(തുടരും)

സത്യാന്വേഷി said...

2 ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.
ഹുസൈനെ പൊളിച്ചടക്കാന്‍ കെല്പുള്ള നിങ്ങള്‍ ഈ പൊട്ടത്തരങ്ങള്‍ കണ്ടില്ലെന്നു നടിച്ച് , പരിണാമമെന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത സുശീലിനെ എറിഞ്ഞുകൊടുക്കുന്നത് തികച്ചും ക്രൂരതയാണ്. സഹിക്കിനാവുന്നില്ല ഈ കൊടും ചതി.

Unknown said...

ആത്മവിശ്വാസം നിറഞ്ഞ തന്റെ പുഞ്ചിരി"യിൽ സത്യാന്വേഷി മയങ്ങിയതു പോലെ മറ്റുള്ളവരും മയങ്ങും എന്ന ആത്മവിശ്വാസം
---------------------
if people are falling even in his പുഞ്ചിരി"യിൽ ,it is a very good sign.

Jack Rabbit said...

സത്യാന്വേഷി എല്ലാ ബ്ലോഗിലും ഓടി നടന്നു വെല്ലുവിളി നടത്തുനുണ്ടല്ലോ ?

ഒരു ജീവജാതി കുറെ നാളായി മാറ്റമില്ലാതെ കഴിയുന്നത് പരിണാമസിദ്ധാന്തത്തിനു എതിരല്ല. അത് മനസ്സിലാകമെങ്കില്‍ അത് മര്യാദക്ക് പഠിക്കണം. 25 പുസ്തകത്തില്‍ അടയിരുന്നിട്ടും ഹുസ്സൈനത് സാധിച്ചിട്ടില്ല

1. Evolution will only takes place if there is a selection pressure or mutation/genetic drift in the direction of an organism's survivability.

2. As long as it doesn't happen, it has found its niche in the evolutionary landscape.

3. There are three aspects to get a good fossil.
a) Fossilization needs special conditions. The more fragile a body part is, the more difficult to fossilize.
b) There are geological processes like erosion which over time degrades fossil
c) Next one should be lucky enough to find a buried one.

We have extinct species like passenger pigeon which were in billions few 100 years back. How many of its fossils do we have ?.

4. Hussain was the one who argued with Chitrabanu that fossil dating techniques are all wrong. Why does he now believe in this 350 million number ?

5. Then why don't any creationist is answering my question about the absence of any hominid fossil older than 6 million years. ഹുസൈനെ താങ്ങി നടക്കുന്നു തിരക്കില്‍ സത്യാന്വേഷി അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അതോ ഹുസൈന്റെ ദൈവം ഇറങ്ങി വന്നു 6 million കൊല്ലം മുമ്പ് സൃഷ്ടി നടത്തിയോ ? അതോ 6 million കൊല്ലം dating ഇല്‍ കിട്ടാന്‍ പാകത്തിനുള്ള fossils കുഴിച്ചിട്ടോ ?

/JR

KP said...

[[സത്യാന്വേഷി said: "പ്രീഡിഗ്രി നിലവാരത്തിലുള്ള" എന്തെല്ലാം പൊട്ടത്തരങ്ങളാണ് ആ ഹുസൈന്‍ എഴുതിവിടുന്നത്?]]

അപ്പൊ സത്യാന്വേഷിക്ക് ഹുസൈൻ പറയുന്നത് "പൊട്ടത്തരങ്ങൾ" ആണെന്ന് മനസ്സിലായിത്തുടങ്ങി.. ഇനിയെങ്കിലും അടിമപ്പണി നിറുത്തി "യജമാനനെ" ഇതൊക്കെ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൂടെ??

മുഹമ്മദ് ഖാന്‍(യുക്തി) said...

ജാക് റാബിറ്റ് സെഡ്....

3. താനും Ken Ham ഉം ഒഴിച്ച് ബാക്കിയെല്ലാവരും natural selection തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന ആത്മവിശ്വാസം>>>>>>>

കൂടെ സുബൈറൂമുണ്ടേ.

സത്യാന്വേഷി said...

"പരിണാമ വിദഗ്ധരാ"യ ജാക്കും കെ പിയും ശരിക്കും കെഴങ്ങോദരന്മാരാണെന്ന് ഇപ്പോള്‍ വായനക്കാര്‍ക്കു ശരിക്കും മനസ്സിലായിക്കാണുമല്ലോ!
ജാക്ക് എഴുതുന്നു:
>>>ഒരു ജീവജാതി കുറെ നാളായി മാറ്റമില്ലാതെ കഴിയുന്നത് പരിണാമസിദ്ധാന്തത്തിനു എതിരല്ല. അത് മനസ്സിലാകമെങ്കില്‍ അത് മര്യാദക്ക് പഠിക്കണം. 25 പുസ്തകത്തില്‍ അടയിരുന്നിട്ടും ഹുസ്സൈനത് സാധിച്ചിട്ടില്ല<<<
ഇതു ഹുസൈനോടല്ല, രവിചന്ദ്രനോടാണ്(അഥവാ സാക്ഷാല്‍ ഡോക്കിന്‍സിനോടാണ്)പറയേണ്ടത്. കാരണം,

ഇതു കൂടി അവര്‍ പറഞ്ഞു:
"ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക ....'' "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവ''
ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നു ,ഡ്രാഗണ്‍ ഫ്ലൈ പരിണമിക്കാത്തത് പരിണാമ സിദ്ധാന്തത്തിന് എതിരല്ലെന്ന്. ആരാണ് അപ്പോള്‍ ശരിക്കും ചാത്രജ്ഞര്‍?

സത്യാന്വേഷി said...

മുകളിലെ കമന്റില്‍ വിട്ടുപോയ ഉദ്ധരണി:

ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് രവിചന്ദ്രന്‍ എഴുതിയത്

KP said...

പരിണാമം മനസ്സിലാക്കാൻ സത്യാന്വേഷി അധികം ബുദ്ധിമുട്ടണമെന്നില്ല.. 25 വർഷത്തിനു ശേഷവും "യജമാനനു" കഴിയാത്തത് "അടിമ" ആഗ്രഹിക്കുന്നത് ആർഭാടമല്ലേ? അതു കൊണ്ട് വെല്ലുവിളി ഒക്കെ നിറുത്തി, കൂടുതൽ അപഹാസ്യനാവാതെ കഴിഞ്ഞ് കൂടുക..

KP said...

[[സത്യാന്വേഷി said: ഡ്രാഗണ്‍ ഫ്ലൈയും അതിന്റെ ചിറകും പരിണമിച്ചാണുണ്ടായതെന്ന രവിചന്ദ്രന്‍-ഡോക്കിന്‍സ് വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? അതു പറയൂ. ഇനിയും ഉരുളല്ലേ. ചിയര്‍ഗേള്‍സ് പോലും അതംഗീകരിക്കില്ല താങ്കളെ.]]

സത്യാന്വേഷി ഇപ്പൊ ആരെയൊക്കെയൊ മലർത്തിയടിക്കും എന്ന ആവേശത്തിൽ എന്തെക്കെയൊ പുലമ്പിക്കൊണ്ടിരിക്കുന്നു..

Fossils കിട്ടിയിട്ടില്ല എന്നത് കൊണ്ട് അവ സൃഷ്ടിക്കപ്പെട്ടതാണ്‌ എന്നായിരിക്കും താങ്കളുടെ "യജമാനൻ" അവകാശപ്പെടുന്നത്, അല്ലേ? "യജമാനൻ" പറഞ്ഞതിനപ്പുറം ചിന്തിക്കാൻ പോലും "അടിമകൾ"ക്ക് അർഹതയില്ലല്ലോ!! അതു കൊണ്ട് താങ്കളും അതു ഏറ്റു പിടിക്കുന്നു..

പരിണാമം, fossilization എന്നിവയെ സംബന്ധിച്ച് ജാക്കും, കാളിദാസനും, അപ്പൂട്ടനും, മറ്റും ഇവിടെ വിശദമായി എഴുതിയിട്ടുണ്ട്.. അവ താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തു കൊണ്ട്? കാര്യകാരണസഹിതം വ്യക്തമാക്കുക.

അവർ ഇക്കാര്യങ്ങൾ വിശദീകരിച്ചതൊന്നും താങ്കൾക്ക് ഉൾക്കൊള്ളാനായിട്ടില്ല.. പിന്നെ ഞാൻ എന്തിനു മിനക്കെടണം?

താങ്കളെ പറഞ്ഞ് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്‌..കാരണം വേറെയൊന്നുമല്ല..സ്വന്തം ചിന്താശേഷി വരെ അടിയറ വച്ച അവസ്ഥയിലാണ്‌ താങ്കൾ!!

സത്യാന്വേഷി said...

>>താങ്കളെ പറഞ്ഞ് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്‌..കാരണം വേറെയൊന്നുമല്ല..സ്വന്തം ചിന്താശേഷി വരെ അടിയറ വച്ച അവസ്ഥയിലാണ്‌ താങ്കള്‍!!<<<
കെ പി,
ഈ ബ്ലോഗില്‍ മറ്റു വായനക്കാരുണ്ടല്ലോ! അവര്‍ക്ക് ബോധ്യമാകുന്ന വിധം താഴെ എഴുതിയതിന് ഒരു വിശദീകരണം തരൂ.(ശാസ്ത്രജ്ഞരെ ക്വോട്ടു ചെയ്ത കാര്യം മാത്രം പറഞ്ഞ് മുങ്ങരുത്)
മധ്യരൂപ ഫോസിലുകള്‍ കിട്ടാത്തതിനു കാരണം ഫോസിലുകളുടെ ലഭ്യതക്കുറവാണെന്ന വാദം ഫോസില്‍ ശാസ്ത്രത്തെപ്പറ്റി സാമാന്യ വിവരമെങ്കിലുമുള്ള ആരും മുന്നോട്ടു വയ്ക്കില്ല. കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ?
ഇഴജന്തുക്കളുടെ അസംഖ്യം ഫോസിലുകള്‍ കിട്ടുന്നുണ്ട്. പക്ഷികളുടെയും അസംഖ്യം ഫോസിലുകളുണ്ട്. എന്നാല്‍ ഇഴജന്തുക്കള്‍ പക്ഷികളായി പരിണമിക്കുന്നതിനിടയില്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ട ആയിരക്കണക്കിന് ഇടരൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല( ആര്‍ക്കിയോപ്ടെറിക്സിനെ ഒരു കാലത്ത് ഇടരൂപമായി കണക്കാക്കിയിരുന്നു, ഇന്നത് offshoot മാത്രമാണ്)
ഡാര്‍വിനിസപ്രകാരം, distinct species കളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ transitional forms കാണപ്പെടണമായിരുന്നു! എന്നിട്ടും distinct speciesകളുടെത് ധാരാളമായി കിട്ടുകയും transitional formsകളുടേത് കിട്ടാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?
ഈ പ്രശ്നത്തിന് ഫോസിലുകളുടെ ലഭ്യതക്കുറവ് ഒരു വിശദീകരണമേയല്ല.
ആധുനിക ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രശ്നം ഡാര്‍വിനിസത്തെ കടപുഴക്കുന്നതായി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ ഗോള്‍ഡ്, സ്റ്റീവന്‍ സ്റ്റാന്‍ലി, ഡേവിഡ് റുപ് മുതലായവര്‍.
transitional forms എന്ന പേരില്‍ പരിണാമവാദികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയ വിരലിലെണ്ണാവുന്ന കണ്ണികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്തെ പരിശോധനയില്‍ ഇവയെപ്പറ്റിയുള്ള വിവരണങ്ങള്‍ അബദ്ധമാണെന്നും തെളിഞ്ഞിട്ടുണ്ട്.
മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലെ പരിണാമരൂപമായി കൊട്ടിഗ്ഘോഷിട്ട പില്‍റ്റ്ഡൌണ്‍ മനുഷ്യന്‍ ഒരു തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞത് ഉദാഹരണം.

-എന്‍ എം ഹുസൈന്‍

സത്യാന്വേഷി said...

ജാക്ക്,
എന്റെ കമന്റ് സ്പാമിലേക്കു പോയെന്നു തോന്നുന്നു. റിലീസ് ചെയ്യുമല്ലോ?

സത്യാന്വേഷി said...

എന്തായിരുന്നു പുകില്? കുറേ പരിണാമ ചാത്രജ്ഞന്മാര്‍ നടക്കുന്നു. പരിണാമത്തെ സംബന്ധിച്ച പോസ്റ്റ് വന്നതോടെ ഹുസൈന്റെ ബ്ലോഗില്‍ നിന്നു മുങ്ങി. ഇപ്പോള്‍ മറ്റു ബ്ലോഗില്‍ വന്നു കുത്തി പരിഹസിച്ചിട്ടും ഹുസൈന്റെ വാദങ്ങളെ നേരിടാനാകാതെ തലകുത്തിവീണിട്ടും കാലു മേലോട്ടാക്കി മറ്റുള്ളവരെ മണ്ടന്മാരാക്കാന്‍ നോക്കുന്നു! വായനക്കാരെല്ലാം ഇവരെപ്പോലെ മണ്ടശിരോമണികളാണോ ഇവരുടെ ഈ അഭ്യാസം തിരിച്ചറിയാതിരിക്കാന്‍?

KP said...

സ്വയം കൃതാനർത്ഥമായി നഷ്ടപ്പെട്ടുപോയ ഹുസൈൻ സാബിന്റെ ഇമേജ് എങ്കിനെയെങ്കിലും തിരിച്ചു പിടിച്ചു കൊടുക്കാൻ സത്യാന്വേഷി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടല്ലോ??

വെറുതെ മിനക്കെടണ്ട അന്വേഷി.. പോയ മാനം എത്ര തലകുത്തിമറിഞ്ഞാലും സാബിനു തിരിച്ച് കിട്ടുമെന്നു കരുതേണ്ട.. അത്ര മാത്രം പൊട്ടത്തരങ്ങളും, ഉരുണ്ടുകളിയും, സത്യസന്ധതയില്ലായ്മയും, നിലവാരമില്ലായ്മയും സാബ് നിർലജ്ജം പ്രദർശിപ്പിച്ച് കഴിഞ്ഞു..

25 വർഷം പഠിച്ചിട്ടും, സാബിനു നേരാം വണ്ണം ഒന്നും തലയിൽ കയറിയിട്ടില്ല..ശാസ്ത്രീയസൃഷ്ടിവാദം, Thermodynamics, evolution & natural selection തുടങ്ങിയവയിൽ സാബിന്റെ വാദങ്ങൾ അല്പമെങ്കിലും ശാസ്ത്രജ്ഞാനമുള്ള ആരും ഇനി ഗൗനിക്കില്ല.. അതൊന്നും മനസ്സിലാക്കാനുള്ള വകുപ്പ് സത്യാന്വേഷിക്കില്ലാത്തത് കൊണ്ട്, സാബിന്റെ Pseudoscience വാദങ്ങളുമായി ബ്ലോഗായ ബ്ലോഗുകൾ എല്ലാം കയറിയിറങ്ങുക..ഒരു "അടിമ"യെ കൊണ്ട് അത്രയൊക്കയല്ലേ കഴിയൂ!!!

Jack Rabbit said...

[Hussain]: ഏതായാലും ശാസ്ത്രത്തിനപ്പുറവും ഉറപ്പും ബോധ്യങ്ങളുമുണ്ടന്ന് അപ്പൂട്ടന്‍ മനസ്സിലാക്കുക. അതിനാല്‍ ഉറപ്പിച്ചു പറയാനാവും creationism തന്നെയാണു സത്യമെന്ന്;ശാസ്ത്രീയമായും യുക്തിപരമായും മനുഷ്യുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന പ്രപഞ്ച വീക്ഷണമെന്ന്.

സൃഷ്ടി എപ്പോള്‍ ആര് എത്രെ തവണ എങ്ങനെയൊക്കെ എവിടെയെല്ലാം നടത്തി എന്ന ആരെങ്കിലും ചോദിച്ചാല്‍ വിശ്വവിഖ്യാത ഖണ്ഡകന്റെ ശാസ്ത്രീയവും യുക്തിപരവുമായ ഉത്തരമാണിത്...

[Hussain]: എവറസ്റ്റ് പര്‍വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെച്ചൊല്ലി തര്ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്? സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?

സൃഷ്ടിയോ ഭൂമിയോ എന്ന് ഉണ്ടായി എന്ന് നേരാംവണ്ണം ഉത്തരം പറയാതിരിക്കാന്‍ വേണ്ടി geological/fossil dating techniques എല്ലാം തെറ്റാണെന്ന് പറഞ്ഞു ചിത്രഭാനുവിനെ "കണ്ട്ടനം" ചെയ്തു

എന്നിട്ട് ഇപ്പോള്‍ പരിണാമം തന്നെ നടന്നിട്ടില്ലെന്ന് വിശ്വസിക്കുന്ന ഖണ്ടകനും അടിമയും 350 million കൊല്ലം മുമ്പുള്ള തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കാണുന്നില്ലലോ എന്ന് പറഞ്ഞു കരയുന്നുണ്ട്. എവിടെ പോയി ആ "ശാസ്ത്രബോധവും യുക്തിബോധവും" ?

വെറും 1 million പ്രായമുള്ള മനുഷ്യന്റെ ഒറ്റ ഫോസിലും "വിടവു"വാദിയായ ഖണ്ടകന്‍ അംഗീകരിക്കില്ല.

വെറുതെ വഴിയിലൂടെ പോയ ഖണ്ടകനെ ബ്ലോഗിലും പരസ്യസംവാദത്തിലും കൊണ്ട് പോയി ഇമേജു കളയിച്ചിട്ടു ഇപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത അടിമ അത് തിരിച്ചു പിടിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്


/JR

Dr.Doodu said...

"വെറുതെ വഴിയിലൂടെ പോയ ഖണ്ടകനെ ബ്ലോഗിലും പരസ്യസംവാദത്തിലും കൊണ്ട് പോയി ഇമേജു കളയിച്ചിട്ടു ഇപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത അടിമ അത് തിരിച്ചു പിടിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട് "

ഹഹഹഹഹഹഹ ! കണ്ടകനും അടിമയ്ക്കും പറ്റിയ പറ്റ് സൈബര്‍ ലോകത്തെ സെര്‍വറുകളില്‍ എന്നെന്നും നിലനില്‍ക്കും . അടിമ പ്രദര്‍ശിപ്പിക്കുന്ന വിധേയത്വം അപാരം തന്നെ. കണ്ടോ കണ്ടോ നാട്ടുകാരെ തുമ്പിയുടെ ചിറക് പരിണമിച്ചില്ലല്ലോ....ഹിഹിഹി

Jack Rabbit said...

Super Fraud ഹുസൈന്റെയും എട്ടും പൊട്ടും തിരിയാത്ത അടിമ സത്യന്വേഷിയുടെയും claims

കരയില്‍ കശേരുകികളുടെ 329 കുടുംബങ്ങളുണ്ട് അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. 79.1% ഫോസിലുകള്‍ കിട്ടിയെന്നര്‍ഥം. എന്നിട്ടും കശേരുകികളിലെ അടിസ്ഥാന ജീവിവിഭാഗങ്ങള്‍ക്കിടയിലെ പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകള്‍ മാത്രം കിട്ടുന്നില്ല. 79 ശതമാനം distinct families ന്റെയും ലഭ്യമായ സ്ഥിതിക്ക് അവയെ ബന്ധിപ്പിക്കുന്ന പരിവര്‍ത്തന രൂപങ്ങളുടെ ഫോസിലുകളും 79% എങ്കിലും കിട്ടേണ്ടതല്ലേ?

Let me quote from creationist Jonathan Sarfati's book - Refuting evolution

Michael Denton (another creationist and author of the book - Evolution - A theory in Crisis) points out that 97.7 percent of living orders of land vertebrates are represented as fossils and 79.1 percent of living families of land vertebrates—87.8 percent if birds are excluded, as they are less likely to become fossilized. It’s true that fossilization requires specific conditions.

അപ്പോള്‍ fossilization നു പ്രത്യേകം സാഹചര്യം വേണമെന്നും vertebrate ആയ പക്ഷികള്‍ പോലും വളരെ അപൂര്‍വമായേ ഫോസ്സിലികരിക്കൂ എന്നൊക്കെ വിടവുവാദികള്‍ക്ക് അറിയാം. എന്നിട്ടാണ് vertebrate പോലും അല്ലാത്ത തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കിട്ടാത്തത് കൊണ്ട് പരിണാമ സിദ്ധാന്തം പൊളിഞ്ഞു പോയി എന്ന് വിളിച്ചു കൂവുന്നത്

കഷ്ടം കേരളത്തില്‍ ഈ 21-ആം നൂറ്റാണ്ടിലും സത്യാന്വേഷിയെ പോലെ വിധേയത്വം കാണിക്കുന്ന ആളുകള്‍ ഉണ്ടല്ലോ ?

/JR

സത്യാന്വേഷി said...

പോങ്ങനായ ഡോഡുവിന്റെ നിലവാരത്തില്‍ കെ പിയും ജാക്കും എത്തിയതില്‍ സന്തോഷം. ചോദിച്ചതിന് എന്തെങ്കിലും മറുപടി ഈ കെ പിക്ക് ഉണ്ടോ? വെറുതെ ഹുസൈനെ അപഹസിച്ച് സ്വയം അപഹാസ്യനാകലല്ലാതെ.

KP said...

സത്യാന്വേഷി.. സഹതാപത്തിനു പോലും താങ്കൾ അർഹനല്ലല്ലോ!!!

ഇത്രയും നാൾ മറുപടി പറഞ്ഞതിൽ, ഏതാണ്‌ താങ്കൾ അംഗീകരിക്കാത്തത് എന്ന് കാര്യകാരണസഹിതം വ്യക്തമാക്കുക.

Jack Rabbit said...

ഹുസൈന് എതിരെ ആര് എഴുതിയാലും സത്യാന്വേഷിക്ക് വിതണ്ടാവാദമാണോ ? സത്യാന്വേഷിക്ക് ഞാന്‍ ഈ താഴെ എഴുതി വെച്ചിരിക്കുന്നത് വായിച്ചാല്‍ മനസില്ലാവില്ലേ ? അതോ ഹുസ്സൈനെക്കാള്‍ വലിയ സൃഷ്ടിവാദികള്‍ ആരുമില്ലെന്നാണോ വിചാരം ?

------------------

Let me quote from creationist Jonathan Sarfati's book - Refuting evolution

Michael Denton (another creationist and author of the book - Evolution - A theory in Crisis) points out that 97.7 percent of living orders of land vertebrates are represented as fossils and 79.1 percent of living families of land vertebrates—87.8 percent if birds are excluded, as they are less likely to become fossilized. It’s true that fossilization requires specific conditions.

അപ്പോള്‍ fossilization നു പ്രത്യേകം സാഹചര്യം വേണമെന്നും vertebrate ആയ പക്ഷികള്‍ പോലും വളരെ അപൂര്‍വമായേ ഫോസ്സിലികരിക്കൂ എന്നൊക്കെ വിടവുവാദികള്‍ക്ക് അറിയാം. എന്നിട്ടാണ് vertebrate പോലും അല്ലാത്ത തുമ്പിയുടെ ചിറകിന്റെ ഫോസില്‍ കിട്ടാത്തത് കൊണ്ട് പരിണാമ സിദ്ധാന്തം പൊളിഞ്ഞു പോയി എന്ന് വിളിച്ചു കൂവുന്നത്

Jack Rabbit said...

സോറി, ഇപ്പോളാണ് കാര്യം പിടി കിട്ടിയത്. നട്ടെല്ല് എന്ന് പറയുന്ന സാധനം ഇല്ലാത്ത സത്യാന്വേഷിക്ക് vertebrate/invertebrate തമ്മിലുളള വ്യത്യാസം അറിയില്ലാലോ ?

/JR

Dr.Doodu said...

എടൊ അന്വേഷീ കെഴങ്ങാ. ,
തന്നെപ്പോലെ ഒരു ഇസ്ലാമിസ്റ്റിനു പുത്തി പണയം വെച്ച് , അടിമ ജീവിതം നയിക്കുന്നതിനേക്കാള്‍ നൂറു മടങ്ങ്‌ നല്ലതാണ് ഒരു പോങ്ങനായി ജീവിക്കുന്നത്.

സുശീല്‍ കുമാര്‍ said...

സത്യാന്വേഷീ,

കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത്. താങ്കൾ ദയവായി സ്വന്തം മാനസികനില വീണ്ടെടുക്കുക. താൻ കുഴിച്ച കുഴിയിൽ എന്നൊരു ചൊല്ലുണ്ടല്ലോ; അതാണ് താങ്കൾക്കും സംഭവിച്ചിരിക്കുന്നതെന്ന് തോന്നുന്നു. താങ്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് സ്സ്വയം അറിയുന്നില്ലേ? മറ്റുള്ളവർക്ക് ഇത്രമാത്രം അവമതിപ്പുണ്ടാകുന്ന വിധത്തിലാണ് താങ്കളുടെ പ്രവൃത്തികളെന്ന് മനസ്സിലാകുന്നില്ലേ?

ഹുസ്സൈനെ ബ്ലോഗിൽ പരിചയപ്പെടുത്തിയത് ന്യായം. അദ്ദേഹത്തിന്റെ അതേ അഭിപ്രായങ്ങൾ തന്നെയാണ് ഉള്ളതെങ്കിൽ അതു പ്രകാരം സംവാദം നടത്തുന്നതും ന്യായം. അതല്ലല്ലോ താങ്കൾ ചെയ്യുന്ന പണി.

സ്വയം തരം താഴുന്നത് നിർത്തി സത്യസന്ധമായ ബ്ലോഗിങ്ങ് നടത്തുക. അത് താങ്കൾക്ക് മാത്രമല്ല, ഹുസൈനും മാന്യത നൽകും.

ഉപദേശമല്ല, ആത്മാർത്ഥമായ അഭിപ്രായമാണ്. അതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ലെങ്കിൽ ഞാൻ ഈ അഭിപ്രായം പിൻ വലിക്കാൻ തയ്യാറാണ്.

സത്യാന്വേഷി said...

>>ഒരൊറ്റ ഫോസില്‍ പോലും കിട്ടിയിലെങ്കിലും DNA, RNA and protein sequences ഇന്റെ താരതമ്യം വഴിയും molecular phylogenetics analysis ഉം പരിണാമം തെളിയിക്കാം. ഇതൊക്കെ 25 കൊല്ലം ഖണ്ടിച്ചിട്ടും മനസ്സിലായിട്ടില്ല അല്ലെ ? <<
>>>Gould ന്റെ Punctuated Equilibrium നു ഇടക്കണ്ണികള്‍ ആവശ്യമില്ല എന്ന് ആരാണ് പറഞ്ഞത് ? ഇടക്കണ്ണികള്‍ ഇല്ലാതെ വരണമെന്കില്‍ macro mutation നടക്കണം. അത് saltationism പോലുള്ള hypothesis ഇലെ നടക്കൂ<<<
എന്ന് ജാക്ക്.
അതിന് ഹുസൈന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ?
ഗോള്‍ഡിന്റെ Punctuated Equilibrium , Saltationism ന്റെ മറ്റൊരു രൂപമാണെന്ന കാര്യം താങ്കള്‍ക്കറിയാമോ?
ഡാര്‍വിന്റെ gradualism ചത്തു എന്നു തന്നെയാണ്(ഇതു തന്നെയാണ് micro evolution) ഗോള്‍ഡ് വ്യക്തമാക്കിയത്. കളിയാക്കല്‍ നിറുത്തി ആ നേരം കൊണ്ട് വല്ലതും വായിച്ചു പഠിക്ക്.

വല്ല മറുപടിയുമുണ്ടോ ഹൂസൈനെ "സൂപ്പര്‍ ഫ്രോഡ് "എന്നാക്ഷേപിക്കുന്ന സൂപ്പര്‍ മെഗാ ഫ്രോഡേ?

സത്യാന്വേഷി said...

പോങ്ങാ,
തനിക്കു വല്ല അഭിപ്രായവും ഈ വിഷയത്തില്‍ പറയാനില്ലെങ്കില്‍ ചെലക്കാണ്ട് പോടാ

സത്യാന്വേഷി said...

>>കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത്. താങ്കള്‍ ദയവായി സ്വന്തം മാനസികനില വീണ്ടെടുക്കുക. താന്‍ കുഴിച്ച കുഴിയില്‍ എന്നൊരു ചൊല്ലുണ്ടല്ലോ; അതാണ് താങ്കള്‍ക്കും സംഭവിച്ചിരിക്കുന്നതെന്ന് തോന്നുന്നു. താങ്കള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് സ്സ്വയം അറിയുന്നില്ലേ? മറ്റുള്ളവര്‍ക്ക് ഇത്രമാത്രം അവമതിപ്പുണ്ടാകുന്ന വിധത്തിലാണ് താങ്കളുടെ പ്രവൃത്തികളെന്ന് മനസ്സിലാകുന്നില്ലേ?.........മറ്റുള്ളവര്‍ക്ക് ഇത്രമാത്രം അവമതിപ്പുണ്ടാകുന്ന വിധത്തിലാണ് താങ്കളുടെ പ്രവൃത്തികളെന്ന് മനസ്സിലാകുന്നില്ലേ?<<<

ഏയ് അങ്ങനെയൊന്നും കരുതില്ല. താങ്കളെപ്പോലുള്ള, സത്യാന്വേഷിയുടെ അഭ്യുദയകാംക്ഷികളെ കേട്ടില്ലെങ്കില്‍ മറ്റാരെ കേള്‍ക്കാന്‍? പിന്നെ ഈ മറ്റുള്ളവര്‍ എന്നു പറയുന്നത് യുക്തിവാദികളും നിരീശ്വരവാദികളും അല്ലേ? അവരില്‍ വിലമതിപ്പ് വേണ്ട എനിക്ക്.
സ്വയം തരം താഴുന്നത് നിര്‍ത്തി സത്യസന്ധമായ ബ്ലോഗിങ്ങ് നടത്തുക. അത് താങ്കള്‍ക്ക് മാത്രമല്ല, യുക്തിവാദികള്‍ക്കാകമാനം മാന്യത നല്‍കും.എന്നേ എനിക്കും പറയാനുള്ളൂ.

Dr.Doodu said...

ഡാ സത്യാന്വേഷി അടിമക്കണ്ണാ തനിക്കു ഈ വിഷയത്തില്‍ ചുക്കും ചുണ്ണാമ്പും ഏതാണെന്ന് അറിയില്ലെന്ന് തന്റെ കമന്റുകള്‍ തെളിയിക്കുന്നു. ഈ വിഷയത്തില്‍ നല്ല വിവരമുള്ളവരും , ബുദ്ധി പൊത്തകത്തിന് പണയം വെക്കാത്തവരുമായ കെപിയും ജാക്കും കാളിദാസനും സുശീലും അപ്പൂട്ടനും ഒക്കെ തന്റെ ഗുരുവിനെ ഇവിടെ നടന്ന ബൌദ്ധിക സംവാദത്തില്‍ പലവട്ടം തോല്‍പ്പിച്ചു. കാരണം അവരാരും തന്നെപ്പോലെ "അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം ആണെന്ന് കരുതുന്നില്ല". തന്റെ അടിസ്ഥാന പ്രശ്നം പരിണാമവും മാങ്ങാത്തൊലിയും ഒന്നുമല്ല ഉസൈന്റെ മതവും അയാളുടെ താല്‍പ്പര്യങ്ങളും ആണെന്ന് ഇവിടെ തന്റെ കൂട്ടുകാര്‍ തന്നെ ആരോപിച്ചു തന്നെ തഴഞ്ഞത് എല്ലാവരും കണ്ടിരിക്കുന്നു. താന്‍ ഇനിയെങ്കിലും പഠിക്കുമെന്നാരും കരുതുന്നുമില്ല . താന്‍ പോയി തൊപ്പി ഒക്കെ ഇട്ടു , എന്താ വെച്ചാ ആയിക്കോ. ഞമ്മളെ ബുദ്ധന്റെ പടം ജ്ജ് അങ്ങ് മാറ്റിക്കോ. നിരീശ്വരനും അഹിംസയുടെ ആചാര്യനുമായ ആ മഹാന്റെ ചിത്രം തന്റെ ഇസ്ലാം ബ്ലോഗ്ഗില്‍ ഒട്ടും ചേരുന്നില്ല .

സുശീല്‍ കുമാര്‍ said...

ഇനി എൻ എം ഹുസ്സൈന്റെ മൊഴികുത്തുകളിലേക്ക് വരാം:

“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന്‍ അപൂര്‍വ്വമാണ്. മ്യൂട്ടേഷന്‍ നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന്‍ വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.“

പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ്‌ പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ. എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച്‌ സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ്‌ പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?

ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും, തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!

സത്യാന്വേഷി said...

എടാ പോങ്ങാ, നിനക്ക് ഈ വിഷയത്തില്‍ എന്തു ചുക്കും ചുണ്ണാമ്പുമാണെടാ അറിയാവുന്നത് ? അതൊന്നു കാണിക്കെടാ യുക്തിവാദി അടിമേ.

Dr.Doodu said...

"എടാ പോങ്ങാ, നിനക്ക് ഈ വിഷയത്തില്‍ എന്തു ചുക്കും ചുണ്ണാമ്പുമാണെടാ അറിയാവുന്നത് ? അതൊന്നു കാണിക്കെടാ യുക്തിവാദി അടിമേ."

കൂള്‍ ! ഈ വിഷയത്തില്‍ എനിക്ക് സാമാന്യമായ അറിവ് മാത്രമേയുള്ളൂ. പക്ഷെ പരിണാമം ശാസ്ത്രീയമായി തെളിയിക്കാം എന്നും പറഞ്ഞു താന്‍ കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്ന തന്റെ യജമാനന്‍ കാളിദാസന്റെ മുന്‍പില്‍ ജബ ജബ പറഞ്ഞു വിഷയം മാറ്റി ഓടുന്നത് ഞാന്‍ കണ്ടു. ഒരു സംവാദം വായിച്ചു അതില്‍ ആര് പറയുന്നതാണ് ശരി എന്ന് തീരുമാനിക്കാന്‍ ഒരു പരിണാമ വിദഗ്ദന്‍ ആവണമെന്നില്ല , തലയ്ക്കകത്ത് ആള്‍ത്താമസം ഉണ്ടായാല്‍ മതി. തന്റെ ഉടമസ്ഥനും , വിധേയത്വം കൊണ്ട് കണ്ണ് മഞ്ഞളിച്ച തനിക്കും നിര്‍ഭാഗ്യ വശാല്‍ അതില്ല .
അമ്മുമ്മക്കഥ നിലവാരമുള്ള ഖുറാനും അതിന്റെ പ്രപഞ്ച സൃഷ്ടി കെട്ടുകഥ കളുമല്ലേ താനും തന്റെ യജമാനനും കൂടി പരിണാമത്തിനു പകരമായി അവതരിപ്പിക്കാന്‍ കാത്തിരിക്കുന്നത് ? ആ പരിപ്പ് ഇവിടെ വേവൂല്ലാ അടിമക്കണ്ണാ ... ഹിഹിഹിഹി

സത്യാന്വേഷി said...

ഒരൊറ്റ ഫോസില്‍ പോലും കിട്ടിയിലെങ്കിലും DNA, RNA and protein sequences ഇന്റെ താരതമ്യം വഴിയും molecular phylogenetics analysis ഉം പരിണാമം തെളിയിക്കാം. ഇതൊക്കെ 25 കൊല്ലം ഖണ്ടിച്ചിട്ടും മനസ്സിലായിട്ടില്ല അല്ലെ ? <<
>>>Gould ന്റെ Punctuated Equilibrium നു ഇടക്കണ്ണികള്‍ ആവശ്യമില്ല എന്ന് ആരാണ് പറഞ്ഞത് ? ഇടക്കണ്ണികള്‍ ഇല്ലാതെ വരണമെന്കില്‍ macro mutation നടക്കണം. അത് saltationism പോലുള്ള hypothesis ഇലെ നടക്കൂ<<<
അതിന് ഹുസൈന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ?

എടാ പോങ്ങാ, ഇതിന് നിന്റെ പരിണാമ ചാത്രജ്ഞന്മാര്‍ ആരാണെടാ മറുപടി പറഞ്ഞത്? എന്നിട്ട് ആരാണെടാ ജയിച്ചതെന്നു പറയുന്നത്?

Jack Rabbit said...

[ഹുസൈന്‍]: DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ?

ഈ ഡ്രാഗന്‍ ഫ്ലൈ എന്ന് പറയുന്നത് നിങ്ങള്‍ കരുതുന്ന പോലെ ഒരൊറ്റ ജീവജാതി ഒന്നും അല്ല.

Total number of species in the order odonata comprising both dragon and damsel flies comes around 5000.

ഇതെല്ലാം 350 മില്യണ്‍ കൊല്ലം മുമ്പ് ഉണ്ടായി എന്നാണോ നിങ്ങള്‍ പറയുന്നത് ? അതോ ഇത്രെയധികം ഉണ്ടെന്നു അറിയില്ലായിരുന്നോ ?

Odonata is the member of the group
Pterygota which comprises of all winged insects (including mayflies, other bugs and beetles)

നിങ്ങള്‍ വിചാരിക്കുന്ന പോലെ സൃഷ്ടിയാണ് നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നത് ?

പിന്നെ ഡ്രാഗന്‍ ഫ്ലൈ species തമ്മില്‍ ബന്ധമുണ്ട്.

check this molecular phylogenetics study

സൃഷ്ടിവാദം ഇവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനെ എങ്ങനെയാണ് വിശദികരിക്കുന്നത് ? ദൈവം സെയിം material reuse ചെയ്തു ഇത് പോലെ phylogenetic tree കിട്ടാന്‍ പാകത്തിന് ഉണ്ടാക്കിയെന്നാണോ ?

Jack Rabbit said...

[Hussain]: ഗോള്‍ഡിന്റെ Punctuated Equilibrium , Saltationism ന്റെ മറ്റൊരു രൂപമാണെന്ന കാര്യം താങ്കള്‍ക്കറിയാമോ?
ഡാര്‍വിന്റെ gradualism ചത്തു എന്നു തന്നെയാണ്(ഇതു തന്നെയാണ് micro evolution) ഗോള്‍ഡ് വ്യക്തമാക്കിയത്. കളിയാക്കല്‍ നിറുത്തി ആ നേരം കൊണ്ട് വല്ലതും വായിച്ചു പഠിക്ക്.


[സത്യാന്വേഷി]: ഇതിന് ജാക്കിനോ കാളിദാസനോ നേരേ ചൊവ്വേ മറുപടി പറഞ്ഞോ മുകളില്‍ ?

എന്താന്ന് സത്യാന്വേഷി ഈ മറുപടി കാണാതെ പോയത് ? (replied 18 hrs ago, check your mail inbox)


Mr. Hussain,
താങ്കള്‍ ഇങ്ങനെ പമ്പര വിഡ്ഢിത്തം എഴുന്നള്ളിക്കരുത്. Landau and Lifshitz നെ ക്കാളും ആധികാരിത wikipedia യ്ക്ക് ആണെന്നു വാദിച്ചയാളണ് താങ്കള്‍. എങ്കില്‍ വിക്കിപീഡിയ നമുക്ക് നോക്കാം

Punctuated equilibrium is often confused with George Gaylord Simpson's quantum evolution, Richard Goldschmidt's saltationism, pre-Lyellian catastrophism, and the phenomenon of mass extinction. Punctuated equilibrium is therefore mistakenly thought to oppose the concept of gradualism, when it is actually a form of gradualism, in the ecological sense of biological continuity.

അറിയില്ലാത്ത കാര്യത്തെ പറ്റി (ഹുസൈനും സത്യന്വേഷിയും) ഇങ്ങനെ വള വളാന്ന് അടിക്കല്ലേ

Dr.Doodu said...

"...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ?"

ഹിഹിഹിഹി മനുഷ്യനടക്കമുള്ള ജീവികളുടെ മിക്കവാറും പൂര്‍വ ജീവികളുടെ ഫോസ്സിലുകള്‍ കെട്ടിച്ചമച്ചതും കൃത്രിമവുമാണ് സൃഷ്ടി വാദികള്‍ക്ക്. ഏതെങ്കിലും ജീവികളുടെ ഇടക്കണ്ണി ഫോസ്സിലുകള്‍ കിട്ടാതെ വന്നാല്‍ ഫോസില്‍ കിട്ടിയില്ലേ എന്നും പറഞ്ഞു ആര്‍ത്തു വിളിക്കുകയും ചെയ്യും . അതൊക്കെ ഏറ്റു പാടാന്‍ മന്ദ ബുദ്ധികളായ ചില കെഴങ്ങന്‍മാരും. വിടവുകളില്‍ എങ്ങനെയും തന്റെ ദൈവത്തെ തിരുകാന്‍ നടക്കുന്നവര്‍ . ഡ്രാഗന്‍ തുമ്പിയെ സൃഷ്ടിച്ചത് അല്ലാഹു നേരിട്ടാണ് പോലും ! ഇതൊക്കെ ഏറ്റു പാടി നടക്കാന്‍ നാണമില്ലല്ലോ കെഴങ്ങാ തനിക്ക്.

എന്‍ എം ഹുസൈന്‍ said...

ജാക്കേ,
ഡ്രാഗണ്‍ ഫ്ലൈ ഒരു ഷഡ്പദത്തിന്റെ പേരാണ്. വലിയ തുമ്പി എന്നു മലയാളത്തില്‍ പറയും(ഓര്‍ഡറില്‍ ധാരാളം സ്പീഷീസുകള്‍ ഉണ്ടാകുമെന്ന വിവരം ഏവര്‍ക്കും അറിയാം) ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചതിനു തെളിവു വല്ലതുമുണ്ടോ ജാക്കേ? ഫോസില്‍ പോകട്ടെ(ഹ ഹ ഹ!) DNA? RNA?
ദൈവത്തിന് ഇത്രയധികം സ്പീഷീസുകളെ എങ്ങനെ സൃഷ്ടിക്കാനാകുമെന്ന് ജാക്ക്! ഒന്നും സാധിക്കാത്ത പ്രകൃതി നിര്‍ധാരണതത്വത്തിന് ഇതൊക്കെ സാധിക്കുമെന്ന് ജാക്ക് കരുതുന്നതിനേക്കാള്‍ യുക്തിപരമാണ് സര്‍വശക്തനായ ദൈവത്തിനു സാധിക്കുമെന്നു കരുതുന്നത്.
(2) മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു് എഴുതപ്പെട്ട ശാസ്ത്ര ടെക്സ്റ്റ് ബുക്കിന് വിക്കിയിലെ പുതിയ പഠനത്തേക്കാള്‍ ആധികാരികതയുണ്ടെന്നു കരുതുന്ന ജാക്കിനെ മഠയനാണ്
(3)Goldschmidtന്റേത് saltationism ആണെന്ന് ജാക്ക് ഉദ്ധരിച്ച വിക്കി വാക്യത്തിലുണ്ടല്ലോ. ഈ Goldschmidt ന്റെ ആശയങ്ങള്‍ പൊക്കിക്കൊണ്ടു വന്നത് സ്റ്റീഫന്‍ ഗോള്‍ഡ് ആണെന്ന കാര്യം ജാക്കിനറിയുമോ?
വിക്കി അബദ്ധമാണെന്ന് ഒരിക്കലെഴുതിയ ജാക്ക് വിക്കി ഉദ്ധരിച്ചത് തമാശ തന്നെ! ഇതൊക്കെയാണ് വളവളത്തം!

Jack Rabbit said...

ഹുസൈന്‍: മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു് എഴുതപ്പെട്ട ശാസ്ത്ര ടെക്സ്റ്റ് ബുക്കിന് വിക്കിയിലെ പുതിയ പഠനത്തേക്കാള്‍ ആധികാരികതയുണ്ടെന്നു കരുതുന്ന ജാക്കിനെ മഠയനാണ്

Mr. Hussain താങ്കളുടെ പമ്പര വിഡ്ഢിത്തരം വായനകാര്‍ക്ക് ആവോളം ചിരിക്കാന്‍ വക നല്‍കുന്നുണ്ട്


Landau and Lifshitz നെ ക്കാളും ആധികാരിത wikipedia യ്ക്ക് ആണെന്നു വാദിച്ചയാളണ് താങ്കള്‍. എങ്കില്‍ വിക്കിപീഡിയ നമുക്ക് നോക്കാം. ഇപ്പോള്‍ എന്തെ താങ്കളുടെ ആധികാരികമായ വിക്കിപീഡിയ punctuated equilibrium ഇനെ പറ്റി പറയുന്നത് തെറ്റാണോ ?

Punctuated equilibrium is often confused with George Gaylord Simpson's quantum evolution, Richard Goldschmidt's saltationism, pre-Lyellian catastrophism, and the phenomenon of mass extinction. Punctuated equilibrium is therefore mistakenly thought to oppose the concept of gradualism, when it is actually a form of gradualism, in the ecological sense of biological continuity.

കൂടാതെ Landau and Lifshitz ഇല്‍ എന്താണ് thermodynamics ഇനെ പറ്റി തെറ്റ് ഒന്ന് ചൂണ്ടി കാട്ടാന്‍ പറഞ്ഞിട്ട് ഒളിചോടിയതെന്തിയെ ?

Jack Rabbit said...

Mr. Hussain താങ്കളുടെ പമ്പര വിഡ്ഢിത്തരം വായനകാര്‍ക്ക് ആവോളം ചിരിക്കാന്‍ വക നല്‍കുന്നുണ്ട്

1. Odonate order ഇല്‍ പെട്ട എല്ലാ dragon flies (1000s of species) 350 million കൊല്ലം മുമ്പ് ഒരുമിച്ചു സൃഷ്ടിച്ചതാണോ ?

2. ആണെങ്കില്‍ അവയ്ക്ക് എന്ത് കൊണ്ട് മറ്റു order ഇല്‍ പെട്ട may fly, bugs and bettles എന്നിവയോട് ജനിതക സാദൃശ്യം വരുന്നത് ?

3. എന്ത് കൊണ്ടാണ് ഈ intra-order and inter-order genetic similarity വരുന്നത് ? മടിയനായ താങ്കളുടെ സൃഷ്ടാവ്‌ same materials re-use ചെയ്തത് കൊണ്ടാണോ ? അതോ പരീക്ഷണം ചെയ്താല്‍ കിട്ടുന്ന പോലത്തെ molecular phylogenetics സൃഷ്ടാവ് pre-plan ചെയ്തിരുന്നോ ? 19-ആം നൂറ്റാണ്ടിലെ സൃഷ്ടിവാദികള്‍ പറഞ്ഞ പോലെ ദൈവം നമ്മുക്ക് വേണ്ടി ഫോസ്സില്‍ കുഴിചിട്ടിരുന്നത് പോലെ ?

4. എന്ത് കൊണ്ടാണ് species ഇല്‍ (here different dragon flies) spatial distribution aka biogeography വരുന്നത് ? താങ്കളുടെ സൃഷ്ടാവ് ഭൂമിയിലെ പലയിടത്തും പോയി സൃഷ്ടി നടത്തുക ആയിരുന്നോ ?

/JR

Jack Rabbit said...

Mr. Hussain,
കഴിഞ്ഞ നാല് മാസം താങ്കളുടെ പഞ്ചറായ സൃഷ്ടിവാദം (punctured creationism) കൊണ്ട് ഒരൊറ്റ കാര്യത്തിനു പോലും ശാസ്ത്രീയവും യുക്തിപരവുമായി ഉത്തരം നല്കാന്‍ സാധിചിട്ടില്ലലോ ? ആകെ കിട്ടിയത് എട്ടും പൊട്ടും തിരിയാത്ത കുറെ പേരുടെ കൈയടി മാത്രം. താങ്കളുടെ site visitors graph ശ്രദ്ധിച്ചോ ? നേരെ കീഴോട്ടു പോയ്കൊണ്ടിരിക്കുകയാണല്ലോ ? ചിയര്‍ ഗേള്‍സ്‌ എല്ലാവരും സാഹിബിന്റെ blog വേഗം home page ആക്കിക്കോ. എന്നിട്ട് ഇടയ്ക്കിടക്ക് Mozilla/IE open ചെയ്തു കൊണ്ടിരുന്നാല്‍ ദുരവസ്ഥ കുറയ്ക്കാം.

/JR

KP said...

സുശീലിന്റെ ബ്ലോഗിൽ ഇനെ Humphrey's model പറ്റി ചോദ്യം വന്നു..ഹുസൈൻ സാബ് പുതിയ ആഭാസങ്ങളുമായി ഇവിടെ പൊങ്ങി.. യാദൃശ്ചികം തന്നെ..

എന്തായാലും സാബ് വന്നതല്ലേ.. ചോദ്യങ്ങൾ ഇവിടെയും കിടക്കട്ടെ..

സാബുമായി നടന്ന ചർച്ചയുടെ ആകെത്തുക...
******************************

1. സൃഷ്ടിവാദത്തിൽ വിശ്വസിക്കാത്തവർ സൃഷ്ടിയെ പറ്റി ചോദിക്കരുത് എന്ന ഫത്ത്വ ഇറക്കിയ ഹുസൈൻ മുസ്ലിയാർ, പരിണാമത്തെ കുറിച്ച് സംവദിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് അത്ര യുക്തിപരമാണോ??

2. സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെയില്ല.. അതായത്, സംഭവം വെറും കട്ടപ്പൊക എന്നർത്ഥം..

3. Thermodynamics ഇൽ ഹുസൈൻ നടത്തിയ വാചാടോപം മുഴുവൻ ശാസ്ത്രവിരുദ്ധമായിരുന്നു..

4. Fundamental physics ഇൽ Landau & Lifshitz ഇനെക്കാൾ wiki ആധികാരികം എന്ന മണ്ടത്തരത്തിൽ ഇപ്പൊഴും ഉറച്ച് നിൽക്കുന്നൊ?

5. ശാസ്ത്രീയസൃഷ്ടിവാദത്തിന്റെ തെളിവായി ഉദ്ധരിച്ച Humphrey's model on planetary magnetism വായിച്ചു മനസ്സിലാക്കാനുള്ള പ്രീഡിഗ്രി നിലവാരം പോലും ഹുസൈനില്ല..

6. ലജ്ജാവഹമായ cherrypicking അല്ലാതെ ഹുസൈനു ഒന്നിനും ത്രാണിയില്ല. Brooks-Wiley Theory യുമായി ബന്ധപ്പെട്ട ചർച്ച ഒരു ഉദാഹരണം മാത്രം!!

7. "കലാകൗമുദി"ക്കപ്പുറം പോകാനുള്ള വകുപ്പൊന്നും, 25 വർഷത്തെ ഗവേഷണത്തിനില്ല.. അതു സ്വയം മനസ്സിലാക്കിയത് കൊണ്ട്, ഹുസൈൻ science journals ഇലെക്ക് ഇതു വരെ ഒരു manuscript പോലും അയക്കാൻ ധൈര്യപ്പെട്ടിട്ടില്ല..

സത്യാന്വേഷി said...

ഒരൊറ്റ ഫോസില്‍ പോലും കിട്ടിയിലെങ്കിലും DNA, RNA and protein sequences ഇന്റെ താരതമ്യം വഴിയും molecular phylogenetics analysis ഉം പരിണാമം തെളിയിക്കാം. ഇതൊക്കെ 25 കൊല്ലം ഖണ്ടിച്ചിട്ടും മനസ്സിലായിട്ടില്ല അല്ലെ ? <<
>>>Gould ന്റെ Punctuated Equilibrium നു ഇടക്കണ്ണികള്‍ ആവശ്യമില്ല എന്ന് ആരാണ് പറഞ്ഞത് ? ഇടക്കണ്ണികള്‍ ഇല്ലാതെ വരണമെന്കില്‍ macro mutation നടക്കണം. അത് saltationism പോലുള്ള hypothesis ഇലെ നടക്കൂ<<<
അതിന് ഹുസൈന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
DNA, RNA, Molecular phylogenetics ...ഉപയോഗിച്ച് ഡ്രാഗണ്‍ ഫ്സൈ പരിണമിച്ചുണ്ടായെന്ന് ആരെങ്കിലും തെളിയിച്ചത് ഹാജറാക്കൂ ജാക്കേ?


നാണം എന്നൊരു സാധനം ഇത്തിരിയെങ്കിലും ഉണ്ടെങ്കില്‍ ഇതിനു മറുപടി പറയൂ ജാക്ക് ചാത്രജ്ഞാ? എന്നിട്ട് വേറെ ചോദ്യങ്ങള്‍ ചോദിക്ക്.

Jack Rabbit said...

വിവരകേടും അഹങ്കാരവും ഒത്തു ചേര്‍ന്ന സത്യാന്വേഷി,
തനിക്ക് ചോദ്യം ഏതു ഉത്തരം ഏതു എന്ന് തിരിച്ചറിയാനുള്ള കഴിവ് കൂടി ഇല്ലേ ? ആകെ ഹുസൈന് വേണ്ടി കുഴലൂത്ത് നടത്താനേ അറിയുള്ളൂ അല്ലെ ?

check my replies time stamped

March 13, 2011 5:55 PM
March 13, 2011 5:56 PM
March 13, 2011 10:45 PM

എന്‍ എം ഹുസൈന്‍ said...

ജാക്കേ,
odonata ഓര്‍ഡറിലെ തുമ്പി സ്പീഷീസുകള്‍ തമ്മില്‍ molecular തലത്തില്‍ സാദൃശ്യമുണ്ടെന്നത് സ്വാഭാവികമാണ്. അതു പരിണാമത്തിനു തെളിവാകുന്നതെങ്ങനെ?
ഫ്ലൈകള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിയില്‍ നിന്നു പരിണമിച്ചുണ്ടായതാണെങ്കില്‍ അതിനു ഫോസില്‍ തെളിവുകളോ molecular തെളിവോ ഹാജരാക്കൂ. അല്ലാതെ തുമ്പികള്‍ക്കിടയിലെ സാദൃശ്യം മാത്രം സമര്‍ഥിക്കുന്ന CORRIE SAUX, CHRIS SIMON,
AND GREG S. SPICEഎഴുതിയ പേപ്പര്‍ ഹാജരാക്കിയാല്‍ അത് ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചാണുണ്ടായതെന്നതിനു തെളിവാകുമോ?

Jack Rabbit said...

എന്താണ് ഹുസൈന്‍ 3 കാര്യങ്ങള്‍ എഴുതിയതില്‍ ഒരെണ്ണത്തിനു മാത്രം എഴുതി ഒളിച്ചോടുന്നത് ? ഈ രണ്ടു കാര്യത്തിന് കൂടി മറുപടി പറയൂ

1. Total number of species in the order odonata comprising both dragon and damsel flies comes around 5000.

ഇതെല്ലാം 350 മില്യണ്‍ കൊല്ലം മുമ്പ് ഉണ്ടായി എന്നാണോ നിങ്ങള്‍ പറയുന്നത് ? അതോ ഇത്രെയധികം ഉണ്ടെന്നു അറിയില്ലായിരുന്നോ ?

2. Odonata is the member of the group Pterygota which comprises of all winged insects (including mayflies, other bugs and beetles)

നിങ്ങള്‍ വിചാരിക്കുന്ന പോലെ സൃഷ്ടിയാണ് നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നത് ?

This is similar to how humans are included in order primates with other apes and monkeys.