Tuesday, March 15, 2011

ശാസ്ത്രീയസൃഷ്ടിവാദത്തിന്‍റെ പേരിലുള്ള ഹുസൈന്റെ ആഭാസങ്ങള്‍

.

[സുശീല് ഹുസൈനോട്‍]: ശാസ്ത്രീയസൃഷ്ടിവാദപ്രകാരം ഭൂമിക്ക് എത്ര പ്രായമുണ്ടാകണം?

ശാസ്ത്രീയസൃഷ്ടിവാദപ്രകാരം ഭൂമിക്ക് വ്യക്തമായ (young earth less than 10000 years) പ്രായം ഉണ്ട്. അതിനുള്ള തെളിവുകള്‍ Henry Morris തന്റെ പുസ്തകമായ Scientific Creationism (ശാസ്ത്രീയസൃഷ്ടിവാദം) ത്തില്‍ കൊടുത്തിട്ടുണ്ട്‌. അതെല്ലാം ബൈബിളിലെ ഉല്‍പത്തിയും നോഹയുടെ കാലത്തെ പ്രളയവും അംഗികരിക്കുന്ന രീതിയിലാണ്. ഹുസൈന്‍ പൊക്കി കൊണ്ട് വന്ന രണ്ടു സൃഷ്ടിവാദ ഗവേഷണങ്ങളും ഇതിനു വേണ്ടി fabricated ആണ്.

പക്ഷെ ഹുസൈന്‍ തന്റെ മോഡല്‍ ആയ പഞ്ചറായ സൃഷ്ടിവാദം (punctured creationism) ഇവിടെ ശാസ്ത്രീയസൃഷ്ടിവാദത്തിന്റെ കുട്ടിയുടുപ്പു ഇടീച്ചാണ് കൊണ്ട് വന്നിരിക്കുന്നത്.

ഞാനിപ്പോള്‍ സ്ഥലത്തെ ലോക്കല്‍ മുതലാളികളെ വിളിച്ചു കൂട്ടിയിട്ട് ഒരു പാര്‍ട്ടി ഉണ്ടാക്കി അതിനു CPI (M) എന്ന് പേരിട്ടിട്ടു ഞങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ communist manifesto വായിച്ചാല്‍ മതി എന്ന് പറയുന്ന പോലെയാണ് ഹുസൈന്റെ ആഭാസങ്ങള്‍

Checking two words in dictionary

scientific creationism

–noun

the belief that the account of creation in the early chapters of Genesis is scientifically as well as religiously valid and that it can be supported by scientific evidence apart from scriptural authority.

scientific

–adjective

1. of or pertaining to science or the sciences: scientific studies.
2. occupied or concerned with science: scientific experts.
3. regulated by or conforming to the principles of exact science: scientific procedures.
4.systematic or accurate in the manner of an exact science.

ഹുസൈന്റെ ശാസ്ത്രീയസൃഷ്ടിവാദത്തില്‍ "ശാസ്ത്രീയ" എന്നത് സൃഷ്ടിവാദത്തിനു മുമ്പിലുള്ള adjective ആയിട്ടാണ് വരുന്നത്, എന്നാല്‍ ശരിക്കുമുള്ള ശാസ്ത്രീയസൃഷ്ടിവാദം ഒരൊറ്റ noun ആണ്

ഒന്നുങ്കില്‍ ശരിക്കുള്ള ശാസ്ത്രീയസൃഷ്ടിവാദത്തിലെ എല്ലാ വാദങ്ങളും ഹുസൈന്‍ അംഗികരിക്കണം, അല്ലെങ്കില്‍ ഹുസൈന്‍ തന്റെ വാദത്തിനു വേറെ പേര് നല്‍കണം (for eg: Hussain's creationism, scientific islamic creationism, islamic creationism). അല്ലാതെ അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്ന ഇടപാട് നടത്തരുത്.

Wednesday, March 9, 2011

Punctured Creationism - ആത്മവിശ്വാസം അതല്ലേ എല്ലാം ?




.ഹുസൈന്‍ സാഹിബ് കഴിഞ്ഞ 4 മാസം ഇവിടെ വളരെ
ആത്മവിശ്വാസത്തോടെ തന്നെയാണ് Punctured Creationism ത്തെ പറ്റി സംവദിച്ചത്

1. ശാസ്ത്രത്തിനും യുക്തിക്കും അപ്പുറം ബോധമുള്ള കാര്യങ്ങള്‍ ശാസ്ത്രീയവും യുക്തിപരവുമായി തെളിയിക്കാമെന്ന ആത്മവിശ്വാസം

2. 150 കൊല്ലത്തെ വളര്‍ച്ചയുള്ള പരിണാമ സിദ്ധാന്തം കഴിഞ്ഞ 25 കൊല്ലമായി താന്‍ പൊളിച്ചടുക്കി കൊണ്ടിരിക്കുന്നു എന്ന ആത്മവിശ്വാസം

3. താനും Ken Ham ഉം ഒഴിച്ച് ബാക്കിയെല്ലാവരും natural selection തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന ആത്മവിശ്വാസം

4. സൃഷ്ടി എപ്പോള്‍ ആര് എത്രെ തവണ എങ്ങനെയൊക്കെ എവിടെയെല്ലാം നടത്തി എന്ന ചോദ്യത്തിന് ഒരിക്കലും മറുപടി കൊടുക്കെണ്ടന്ന ആത്മവിശ്വാസം

5. താന്‍ പോലും വിശ്വസിക്കാത്ത സൃഷ്ടിവാദ ഗവേഷണങ്ങള്‍ ഇവിടെ തെളിവായി കൊണ്ട് വന്നാല്‍ ആരും കണ്ടു പിടിക്കില്ല എന്ന ആത്മവിശ്വാസം

6. Central concept ആയ flood geology and Young earth ഒഴിവാക്കി കൊണ്ടുള്ള scientific creationism ഇവിടെ കൊണ്ട് വന്നാല്‍ ആരും കണ്ടു പിടിക്കില്ല എന്ന ആത്മവിശ്വാസം

7. Statistical law മാത്രമായ 2nd law of thermodynamics എല്ലാ കണികള്‍ക്കു എല്ലാ നിമിഷവും ബാധകമാണെന്ന ആത്മവിശ്വാസം

8. Stephen Gould and Niles Elderge ന്റെ punctuated equilibrium തിയറി പ്രകാരം fossil record ഇല്‍ Missing links ആവശ്യമില്ല എന്ന ആത്മവിശ്വാസം


9. Biblical creationist researchers and theologians ഇന്റെ വാദഗതികള്‍ ഉപയോഗിച്ച് പടവെട്ടി അവസാന റൌന്ടില്‍ മറ്റു creation myths ഇനെ ഒക്കെ തഴഞ്ഞു ഖുറാനിലെ ദൈവത്തെ കുടിയിരുത്താം എന്ന ആത്മവിശ്വാസം

10. താന്‍ എന്ത് മണ്ടത്തരം ഇവിടെ എഴുന്നള്ളിച്ചാലും സത്യാന്വേഷി മുതല്‍ സുബൈര്‍ വരെയുള്ളവര്‍ തലയാട്ടി സമ്മതിച്ചു കൊള്ളുമെന്ന ആത്മവിശ്വാസം